ദുബൈ|സ്ത്രീകൾക്കു ജോലി ചെയ്യാൻ മികച്ച സ്ഥാപനങ്ങളുടെ പട്ടിക, വർക്ക്പ്ലേസ് കൾച്ചർ കൺസൾട്ടിംഗ് ആൻഡ് ഇൻക്ലൂഷൻ സൊല്യൂഷൻസ് സ്ഥാപനമായ അവതാർ ഗ്രൂപ്പ് പ്രഖ്യാപിച്ചു.ഗൾഫ് സഹകരണ കൗൺസിലിലെ സ്ഥാപനങ്ങളെയാണ് പ്രഖ്യാപിച്ചത്.ഗൾഫ് മേഖലയിലെ കമ്പനികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നുവെന്ന് അവതാർ കമ്പനി ഫൗണ്ടർ പ്രസിഡൻ്റ് ഡോ.സൗന്ദര്യ രാജേഷ് പറഞ്ഞു. അൽ മൂസ എന്റർപ്രൈസസ് കാർ റെന്റൽ ഡിവിഷൻ (ത്രിഫ്റ്റി & ഡോളർ),അൽ ശിറാവി ഫെസിലിറ്റിസ് മാനേജ്മെന്റ് എൽഎൽസി, സോളെനിസ് കമ്പനി,ഡിഖൂൺ അൽ എമിറേറ്റിയ,ഈസ സാലഹ് അൽ ഗുർഗ് ഗ്രൂപ്പ്,ഇക്കോലാബ്,ഇവൈ,ഫിനാസ്ട്ര യുകെ ലിമിറ്റഡ്,കോൺ മിഡിൽ ഈസ്റ്റ് എൽഎൽസി,ട്രൂക്കർ എന്നിവ പട്ടികയിൽ ഇടം നേടി.ബെസ്റ്റ് കമ്പനികളിൽ വനിതാ പ്രാതിനിധ്യംശരാശരി 33% ആണ്. കമ്പനികളിൽ നിയമനം നടത്തുന്നവരിൽ 42% സ്ത്രീകളാണ്.95% കമ്പനികൾ നേതൃത്വ പരിശീലനം നൽകുന്നു. 63% കമ്പനികളിൽ ജീവനക്കാരുടെ റിസോഴ്സ് ഗ്രൂപ്പുകൾ ഉണ്ട്
•കരിയർ പുരോഗതിയിൽ തുല്യത ഉറപ്പാക്കുന്നതിനായി, 63% കമ്പനികൾ ശമ്പളത്തോടുകൂടി പ്രസവാവധി നൽകുന്നു.വൈകാരിക പിന്തുണ വളർത്തുന്നതിനായി, 63% പ്രസവാനന്തര സമ്മർദ്ദം/വിഷാദ കൗൺസിലിംഗ് വാഗ്ദാനം ചെയ്യുന്നു.വൈകാരിക പിന്തുണ വളർത്തുന്നതിനായി, 63% കമ്പനികൾ പ്രസവാനന്തര സമ്മർദ്ദം/വിഷാദ കൗൺസിലിംഗ് നൽകുന്നു.
0 23 Less than a minute



