Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ശൈഖ

ബുദൂർ

ശൈഖ ബുദൂർ വിശിഷ്ട വ്യക്‌തിത്വം
ഷാർജIഷാർജ ഗവൺമെൻ്റ് കമ്യൂണിക്കേഷൻ ഫോറം സമാപിച്ചു.ജീവിത നിലവാരം വർധിക്കാൻ ആശയവിനിമയം എന്ന വിഷയത്തിൽ വിജയികളായവരെ ഷാർജ ഉപ ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി ആദരിച്ചു. ഷാർജ അമേരിക്കൻ യൂണിവേഴ്സിറ്റി പ്രസിഡന്റ് ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലാണ് 12-ാമത് ഷാർജ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ അവാർഡ് ജേതാക്കളെ ആദരിച്ചു.ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയെ “ഗവൺമെന്റ്, സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ എന്നിവയിലെ വിശിഷ്ട വ്യക്തിത്വ”മായി നാമകരണം ചെയ്തു. ഷാർജ ഗവൺമെന്റ് റിലേഷൻസ് വകുപ്പുമായി സഹകരിച്ച് ഏർപ്പെടുത്തിയ ഈ അവാർഡ്, ആശയവിനിമയത്തെ ഫലപ്രദമായ മാറ്റത്തിനും സമൂഹ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു ഉപകരണമാക്കുന്നതിൽ അവർ വഹിച്ച പങ്കിനെ അംഗീകരിച്ചു. വാക്കുകൾ പാലങ്ങൾ പണിയുകയും ശാശ്വത സ്വാധീനത്തിന്റെ എണ്ണമറ്റ ഉദാഹരണങ്ങൾ നൽകുകയും ചെയ്ത ഒരു പ്രചോദനാത്മക വ്യക്തിയായി ശൈഖ ബുദൂറിനെ വിശേഷിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button