മാളുകളിൽ യന്ത്രമനുഷ്യരുടെ വിളയാട്ടം
ദുബൈ |മാളുകളിൽ യന്ത്രമനുഷ്യരുടെ വിളയാട്ടം .ദുബൈയിൽ വിവിധ കെട്ടിടങ്ങളിൽ നടക്കുന്ന മാളത്തോണിന്റെ ഭാഗമായാണ് യന്ത്രമനുഷ്യർ രംഗത്തിറങ്ങിയത് . ഓട്ടക്കാരെ അത്ഭുതപ്പെടുത്തി യൂണിട്രീ ഹ്യൂമനോയിഡ് റോബോട്ട്, ദുബൈ മാളത്തോണിനു ഭാവിയുടെ സ്പർശം നൽകി. മിർദിഫ് സിറ്റി സെന്ററിലെ യന്ത്ര മനുഷ്യൻ വ്യായാമ പ്രേമികളോടൊപ്പം ഓടി .ഓട്ടത്തിനിടെ ഒരു റോബോഡോളും ഹ്യൂമനോയിഡ് റോബോട്ടിനൊപ്പം ചേർന്നു. ഓട്ടക്കാർ അവരെ പ്രോത്സാഹിപ്പിക്കുകയും അവരോടൊപ്പം സെൽഫികൾ എടുക്കുകയും ചെയ്തു. ഹ്യൂമനോയിഡ് റോബോട്ട് ആളുകൾക്ക് നേരെ കൈ വീശി പ്രതികരിച്ചു . യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിനെ നേരത്തെ അഭിവാദ്യം ചെയ്തിരുന്നു . നഗരത്തിലെ തെരുവുകളിൽ ഓടുകയും ചെയ്തു . യൂണിയൻ ഹൗസിൽ ദുബൈ ഫ്യൂച്ചർ ലാബ്‌സ് നടത്തിയ യൂണിട്രീ ജി1 ന്റെ തത്സമയ പ്രദർശനത്തിനിടെ റോബോട്ട് കൈ വീശുകയും മജ്‌ലിസിനുള്ളിൽ ഓടുകയും ചെയ്തു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദാണ് മാളത്തോൺ വിഭാവനം ചെയ്തത് .ഇത് മാളുകളെ സ്പോർട്സ് പാതകളാക്കി മാറ്റുന്നു. ആഗസ്റ്റ് മാസത്തിനായി ഈ സംരംഭം അവതരിപ്പിച്ചു. താമസക്കാർക്ക് ദിവസവും രാവിലെ 7 മുതൽ 10 വരെ പ്രഭാത നടത്തത്തിനോ ഓട്ടത്തിനോ വേണ്ടി മാളിൽ എത്താം
ദുബൈ മാൾ, ദുബൈ ഹിൽസ് മാൾ, സിറ്റി സെന്റർ ദേര , സിറ്റി സെന്റർ മിർദിഫ്, മാൾ ഓഫ് ദി എമിറേറ്റ്സ്, ദുബൈ മറീന മാൾ, ദി സ്പ്രിംഗ്സ് സൂക്ക് എന്നീ ഏഴ് പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ അനുവദനീയം . താമസക്കാർക്കായി നടക്കാനും ഓടാനുമുള്ള പൂർണ്ണ സജ്ജമായ പാതകൾ ഒരുക്കിയിട്ടുണ്ട്