Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ശൈഖ്

മുഹമ്മദ് ലുലുവിൽ

ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബൈ സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഒരു മണിക്കൂറിലേറെ സിലിക്കൺ സെൻട്രൽ മാളിൽ അ​ദേഹം സന്ദർശനം നടത്തി.
‍ വൈകിട്ട് ആറ് മണിയോടെയാണ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലുലുവിലെത്തിയത്. ​ഗ്രോസറി, ഹൗസ്ഹോൾഡ്, റോസ്ട്രി, ഹോട്ട് ഫുഡ്, ബുച്ചറി, ഫിഷ്, ​ഗാർമെന്റ്സ്, സ്റ്റേഷനറി വിഭാ​ഗങ്ങൾ സന്ദർശിച്ച അദേഹം റിയോയിലും ഏറെ നേരം ചിലവഴിച്ചു.
അപ്രതീക്ഷിതമായി ഹിസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ അടുത്ത് കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ലുലുവിലെത്തിയ ഉപഭോക്താക്കൾ. പലർക്കും സെൽഫി എടുക്കാനും മൊബൈലിൽ ദൃശ്യങ്ങൾ പകർത്താനുമായി. തുടർന്ന് ഫുഡ് കോർട്ടിലും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശനം നടത്തി. സായുധ കാവലുകളില്ലാതെയാണ് അദേഹം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്നത്. ജീവനക്കാർക്കും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നുവിത്. അപ്രതീക്ഷിതമായി ജനമധ്യത്തിലേക്ക് കടന്നുചെന്ന് ശൈഖ് ജനങ്ങളെ അത്ഭുതപ്പെടുത്തുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button