ഇത്തിഹാദ് റെയിലിൽ
പാസഞ്ചർ ട്രെയിനിൽ ശൈഖ് മുഹമ്മദ്
ദുബൈIയു എ ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ദുബൈയിൽ നിന്ന് ഫുജൈറ വരെ ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനിൽ പരീക്ഷണാർഥം സഞ്ചരിച്ചു.ഈ അവിസ്മരണീയ അനുഭവം ശൈഖ് മുഹമ്മദ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.
അബുദബി അൽ സില മുതൽ കിഴക്കു ഫുജൈറ വരെ 11 നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ എത്താൻ കഴിയുന്ന ട്രെയിനുകളാണുള്ളത്. ദേശീയപ്രധാന്യമുള്ള പദ്ധതിയാണിത്.അടുത്ത വർഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പാസഞ്ചർ സർവീസ്, 2030 ആകുമ്പോഴേക്കും പ്രതിവർഷം 3.6കോടി യാത്രക്കാരെ എത്തിക്കാൻ ലക്ഷ്യമിടുന്നു.
“നമ്മുടെ ദേശീയ പദ്ധതികളിൽ അഭിമാനിക്കുന്നു… തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദിന്റെ നേതൃത്വത്തിലുള്ള ഇത്തിഹാദ് ട്രെയിൻസ് ടീമിനെക്കുറിച്ച് അഭിമാനിക്കുന്നു.ഒരിക്കലും പ്രവർത്തനം നിർത്താതെ പോകുന്ന, എന്നാൽ ഭാവിയിലെ അടിസ്ഥാന സൗകര്യങ്ങളിൽ എല്ലാ ദിവസവും പുതിയൊരു ഇഷ്ടിക ചേർക്കുന്ന ഒരു രാജ്യത്തെക്കുറിച്ചും അഭിമാനിക്കുന്നു,” ശൈഖ് മുഹമ്മദ് എഴുതി. സന്ദർശനത്തിനിടെ, ഇത്തിഹാദ് റെയിൽ സംഘം ശൈഖ് മുഹമ്മദിനെ പദ്ധതിയുടെ പുരോഗതിയെയും നാഴികക്കല്ലുകളെയും കുറിച്ച് വിശദീകരിച്ചു.
“2021-ൽ പദ്ധതി തുടങ്ങി. 2023-ൽ സമ്പൂർണ്ണ ദേശീയ ചരക്ക് റെയിൽവേ ശൃംഖലയുടെ ഉദ്ഘാടനവും നടന്നു.ശൈഖ് മുഹമ്മദ് ശൃംഖലയുടെ പരിണാമത്തിന് സാക്ഷ്യം വഹിച്ചു.ഞങ്ങളുടെ യാത്രയിൽ അവിഭാജ്യ ഘടകമാണ്,” ഇത്തിഹാദ് റെയിൽ ചെയർമാൻ തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.900 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ പാസഞ്ചർ ശൃംഖല വികസിപ്പിക്കാൻ പദ്ധതിയിടുന്നു. യുഎഇയുടെ വികസിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ഒരു മൂലക്കല്ല് എന്ന നിലയിൽ, ദേശീയ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക, യാത്രാ സമയം ഗണ്യമായി കുറയ്ക്കുക, സുസ്ഥിര ഗതാഗതത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തെ പിന്തുണയ്ക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.അബുദബി,ദുബൈ,ഷാർജ
റാസ് അൽ ഖൈമ,ഫുജൈറ,അൽ ഐൻ,റുവൈസ്,അൽ മിർഫ,അൽ ദൈദ്,
ഗുവൈഫത്ത് (സഊദി അറേബ്യയുടെ അതിർത്തി)
സൊഹാർ (ഒമാൻ, ഹഫീത് റെയിൽ പദ്ധതി വഴി)എന്നിവടങ്ങളിലാണ് സ്റ്റേഷൻ.
അഡ്വാൻസ്ഡ് പാസഞ്ചർ റെയിൽ സർവീസ് നെറ്റ്‌വർക്ക് ലൈൻ പടിഞ്ഞാറ് അൽ സിലയിൽ നിന്ന് കിഴക്ക് ഫുജൈറയിലേക്ക് സർവീസ് നടത്തും.ഇത് യാത്രക്കാർക്ക് ഒരു സുപ്രധാന പാതയായി വർത്തിക്കും.
0 16 1 minute read