Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഐ പി എ

ടു ആഫ്രിക്ക

ആഫ്രിക്കൻ വിപണിയിൽ ബിസിനസ് സാധ്യതകൾ തേടി മലയാളി സംരംഭകർ

ദുബൈl ആഫ്രിക്കൻ വിപണിയിലെ പുതിയ വാണിജ്യ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി മലയാളി സംരംഭകർ ആഫ്രിക്കൻ രാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധി സംഘങ്ങളുമായി ദുബൈയിൽ കൂടിക്കാഴ്ച നടത്തി. കോൺറാഡ് ഹോട്ടലിൽ നടന്ന സോഫ്റ്റ് രാജ്യാന്തര ലീഡർഷിപ്പ് കോൺക്ലേവിൽ വെച്ചാണ് ചർച്ച നടത്തിയത്.മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷന്റെ (ഐ.പി.എ.) ക്ലസ്റ്റർ വിഭാഗമായ ടോപാസിന്റെ നേതൃത്വത്തിലാണ് അവസരം ഒരുങ്ങിയത്.
മലയാളി സംരംഭക എയ്മി ജോയി, ടോപാസ് ക്ലസ്റ്ററിന്റെ ഹെഡ് ഫൈസൽ ഇബ്രാഹിം തുടങ്ങിയവർ പരിപാടി ഏകോപിപ്പിച്ചു.ചർച്ചയിൽ കെനിയയിലെ ന്യാണ്ടാരുവ കൗണ്ടി എക്സിക്യൂട്ടീവ് ഗവർണർ ഡോ. മോസസ് എൻ. ബദിലിഷ കിയാരീ, നൈജീരിയൻ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിന്റെ ഭൂരിപക്ഷ നേതാവ് പ്രൊഫ. ജൂലിയസ് ഇഹോണ്വ്ബെറെ, കെനിയൻ വ്യാപാര മന്ത്രാലയത്തിലെ എം.എസ്.എം.ഇ. ചെയർമാൻ ഡോ. ജെയിംസ് എൻ. മുരേു എന്നിവർ പങ്കെടുത്തു. കൂടാതെ, യു.എ.ഇ. ആഫ്രിക്കൻ നെറ്റ്‌വർക്കിംഗ് ഗ്രൂപ്പിന്റെയും എസ്‌. ഒ. എഫ്.ടി യുടെ മിഡിലിസ്റ്റ് രാജ്യങ്ങളുടെ തലവനായ വില്യം ഫ്റ്റെൻഹൗസും കൂടിക്കാഴ്ചകളിൽ പങ്കാളിയായി.
കോൺക്ലേവിൽ ഐ.പി.എ.യെ പ്രതിനിധീകരിച്ച് ചെയർമാൻ റിയാസ് കിൽട്ടൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ നൗഷീർ എൻറോ, മുനീർ അൽ വഫാ തുടങ്ങിയവർ സംസാരിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധികളെ ഐ.പി.എ. ചെയർമാൻ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.ആഫ്രിക്കൻ രാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും മലയാളി സംരംഭകർക്ക് ഈ വേദി മികച്ച ഒരു അവസരം നൽകിയെന്ന് ഐ.പി.എ. ചെയർമാൻ റിയാസ് കിൽട്ടനും ഫൈസൽ ഇബ്രാഹിമും പറഞ്ഞു. വ്യാപാരം, നിർമ്മാണം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ആഫ്രിക്കൻ രാജ്യങ്ങൾ വലിയ വളർച്ചാ സാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഇരുവരും കൂട്ടിച്ചേർത്തു.
ചർച്ചയിൽ ആഫ്രിക്കൻ പ്രതിനിധി സംഘം മലയാളി സംരംഭകർക്ക് ആവശ്യമായ എല്ലാ പിന്തുണകളും അവസരങ്ങളും വാഗ്ദാനം ചെയ്തു. ഇതിന്റെ ഭാഗമായി, ഈ വർഷം ഡിസംബറിൽ ഐ.പി.എ.-യുടെ സംരംഭക സംഘത്തെ കെനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ വാണിജ്യ സാധ്യതകൾക്കായി ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button