തളിപ്പറമ്പlസർ സയിദ് കോളേജ് തളിപ്പറമ്പ അലുംനി ഫോറം (സ്കോട്ട)യു എ ഇ ചാപ്റ്റർ സിൽവർ ജൂബിലി-സിൽവർ സ്പാർക്സ് ആഘോഷം തളിപ്പറമ്പ സർ സയിദ് കോളജിൽ നടന്നു.കോളജ് കവാടം നിർമാണത്തിൻ്റെ കല്ലിടൽ അബ്ദുല്ല പൊയിൽ നിർവഹിച്ചു.ആഘോഷം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു.പി എം എ ഗഫൂർ പ്രചോദന പ്രഭാഷണം നടത്തി.സ്കോട്ട പ്രസിഡൻ്റ് അബ്ദുൽ നാസർ അഹമ്മദ് മുഖ്യപ്രഭാഷകനായി.പ്രിൻസിപ്പാൾ ഡോ.ഇസ്മാഈൽ അധ്യക്ഷത വഹിച്ചു.ഷംഷീർ സ്വാഗതം പറഞ്ഞു.മഹ്‌മൂദ് അള്ളാംകുളം,മായൻ മഹ്മൂദ്,എം എം ഫൈസൽഹാജി,എ കെ അബൂട്ടിഹാജി,എം ബി എം അശ്റഫ് ,പ്രഫ.എം അബ്ദുൽസലീം,പ്രഫ കെ മഹ്‌മൂദ്,ഡോ.കെ എം ഖലീൽ തുടങ്ങിയവർ പങ്കെടുത്തു
0 34 Less than a minute