ഹെൽത്തി യു ചാലഞ്ച് 2025ക്ക് തുടക്കം
ദുബൈ: “ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്” എന്ന സന്ദേശം ഉൾക്കൊണ്ട് ഇൻകാസ് യു എ ഇ ഹെൽത്ത് ആൻഡ് വെൽനെസ്സ് കമ്മിറ്റി ഹെൽത്തി യു ചാലഞ്ച് 2025 എന്ന പേരിൽ ശരീര ഭാരം കുറയ്ക്കൽ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു.
ഇൻകാസ് യു എ ഇ ഹെൽത്ത് ആൻഡ് വെൽനെസ്സ് കമ്മിറ്റിയുടെ കൺവീനർ ഷാജി ഷംസുദ്ധീന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി റാശിദ് ആശുപത്രിയിലെ പ്രശസ്ത പ്ലാസ്റ്റിക് സർജനും ഡെർമറ്റോളജിസ്റ്റുമായ ഡോ. സഹ്‌റ റിഫയി ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു.
ആയുർമിനാർ ആയുർവേദ സെന്ററുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഈ ആരോഗ്യപദ്ധതിക്ക് ആയുർമിനാർ ആയുർവേദ മെഡിക്കൽ സെന്റർ ചെയർമാനും ഹെൽത്ത് ആൻഡ് വെൽനെസ്സ് കോർഡിനേറ്ററുമായ സെബാസ്റ്റ്യൻ ജോസഫ് സ്വാഗതം പറഞ്ഞു.
ഇൻകാസ് നാഷണൽ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ ബിനു പിള്ള നന്ദി രേഖപ്പെടുത്തി.
നാഷണൽ ജനറൽ സെക്രട്ടറി സഞ്ജു പിള്ള ആമുഖ പ്രസംഗം നടത്തി.ഗുരു മണിലാൽ, ഡോ. അനൂപ് ഫ്രാൻസിസ് എന്നിവർ മുഖ്യ പ്രഭാഷഷണം നടത്തി.
നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രാജി എസ് നായർ, ജനറൽ സെക്രെട്ടറിമാരായ ഷിജി അന്ന ജോസഫ്, സി എ ബിജു, ബി എ നാസർ, സെക്രെട്ടറിമാരായ അഷറഫ് കരുനാഗപ്പള്ളി, പ്രജീഷ്, ഡോ. റെനീഷ് രഞ്ജിത്, ദുബൈ സ്റ്റേറ്റ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ബാലകൃഷ്ണൻ ആറ്റിപ്ര, വൈസ് പ്രസിഡന്റ് പ്രദീപ് കോശി,തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞുമോൻ, സഹദ് ഇല്യാസ് എന്നിവർ ആശംസകൾ നേർന്നു.