ദുബൈIമലയാളി സംരംഭകൻ അദീബ് അഹമ്മദിന്‍റെ ഉടമസ്ഥതയിലുള്ള ലുലു എക്സ്ചേഞ്ച് / ലുലു മണി അർജന്‍റീന ഫുട്ബോൾ അസോസിയേഷന്‍റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയാകും. ദുബൈയിൽ നടന്ന ചടങ്ങിൽ അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ കൊമേർഷ്യൽ ആൻഡ് മാർക്കറ്റിങ്ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്‌സൺ ലുലു മണി അസി. വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷാനിൽ എന്നിവർ ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.
ഇത് പ്രകാരം യുഎഇ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ്, സിംഗപ്പൂർ, മലേഷ്യ, ഹോങ്ങ് കോങ്ങ്, ഫിലിപ്പൈൻസ് , ഇന്ത്യ തുടങ്ങി പത്ത് രാജ്യങ്ങളിലെ അർജന്‍റീന ദേശിയ ഫുട്ബോൾ ടീമിന്‍റെ മത്സരങ്ങൾ ഉൾപ്പെടെയുള്ള അസോസിയേഷന്‍റെ പ്രവർത്തനങ്ങളിൽ ലുലു എക്സ്ചേഞ്ച്,ലുലു മണി മാർക്കറ്റിങ്പങ്കാളിയായിരിക്കും. 2026 ലെ യുഎസ്- കാനഡ- മെക്സിക്കോ ലോകകപ്പ് ഫുട്ബോൾ കഴിയുന്നതു വരെ ഈ കരാറിന് പ്രാബല്യമുണ്ടാകും.
അർജന്‍റീനയുടെ പരിശീലകൻ ലയണൽ സ്കലോണി, അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ, ലുലു ഫിനാൻഷ്യൽ ഹോൾഡിസ് മാനേജിങ്ങ് ഡയറക്ടർ അദീബ് അഹമ്മദ്, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
0 24 Less than a minute