ബീറ്റ് ദ ഹീറ്റ്’ ആരോഗ്യ ബോധവൽകരണ ക്യാംപെയിൽ
റാസ് അൽ ഖൈമlദുബൈ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ആൻഡ് ഡെന്റൽ ഗ്രാജുവേറ്റ്സ് (എകെഎംജി എമിറേറ്റ്സ്) – ഇന്ത്യൻ റിലീഫ് കമ്മറ്റി എന്നിവർ സംയുക്തമായി നടത്തിയ ഗ്രീഷ്മകാല ആരോഗ്യ ബോധവൽകരണ ക്യാംമ്പയിൻ ‘ബീറ്റ് ദ ഹീറ്റ്’ റാസ് അൽ ഖൈമയിൽ എത്തി.
റാക് ആൽ ഗെയ്ലിൽ ഫ്യൂച്ചർ ഗ്ലാസ്സ് കമ്പനിയിൽ സംഘടിപ്പിച്ച സെമിനാർ ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ കോൺസൽ പവിത്ര കുമാർ മജുമ്ദാർ ഉദ്ഘാടനം ചെയ്തു. എ.കെ.എം.ജി പ്രസിഡൻ്റ് ഡോ. സുഗു മലയിൽ കോശിയുടെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ ലേബർ വൈസ് കോൺസുൽ അഭിമന്യു കർഗാൽ എ.കെ.എം ജി ഭാരവാഹികളായ ഡോ. ഫിറോസ് ഗഫൂർ,ഡോ. ജമാലുദ്ദീൻ അബൂബക്കർ, ഡോ.അജിത്ത് ചെറിയാൻ, ഡോ. ഡിൻഷാദ്, ഡോ.അബ്ദുള്ള, ഡോ.സാജിത അഷ്റഫ് ,ഡോ.ഷിനോദ് വർഗ്ഗീസ്, ഡോ മാർട്ടിൻ ,ഐ.ആർ സി ഭാരവാഹികളായ ഡോ.നിഷാം നൂറുദ്ദീൻ, ഡോ. മാത്യു, പത്‌മരാജ്, സുമേഷ് മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
ഡോക്ടർമാരായ ജോസഫ് ലൂക്കോസ്, ഭഗ്വാൻ റാം, ചന്ദ്രശേഖർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
“കടുത്ത വേനലിൽ തുറന്ന ഇടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിൽ ഹീറ്റ്സ്ട്രോക്ക് പോലുള്ള താപസംബന്ധമായ അസുഖങ്ങളെക്കുറിച്ച് അവബോധം വർധിപ്പിക്കുകയും, പ്രതിരോധ മാർഗങ്ങളും സുരക്ഷിതമായ ജോലി സാഹചര്യങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ക്യാംമ്പയിനിന്റെ പ്രധാന ലക്ഷ്യം. ജൂലൈയും ഓഗസ്റ്റ് മാസങ്ങളിൽ യു.എ.ഇയിലെ വിവിധ തൊഴിൽ താമസ കേന്ദ്രങ്ങളെയും ജോലി സ്ഥലങ്ങളെയും ലക്ഷ്യമാക്കി, എ.കെ.എം ജി വിവിധ സാമൂഹിക സംഘടനകളുമായി ചേർന്ന് ക്യാംബയിൻ തുടരും.”
ക്യാംമ്പയിനിൻ്റെ ചീഫ് ഓർഗനൈസർമാരായ ഡോ.അജിത്ത് ചെറിയാൻ, ഡോ. നിഷാം നൂറുദ്ദീൻ എന്നിവർ അറിയിച്ചു.