Dubai: +971506749971, India: +919746311413, kmabbas@gmail.com

Karnataka

വാതകച്ചോർച്ച

രണ്ട് മരണം

എംആർപിഎൽ കമ്പനിയിൽ വാതകം
ചോർന്ന് മലയാളിയുൾപ്പെടെ
രണ്ട് ജീവനക്കാർ മരിച്ചു

മംഗളൂരു: സൂറത്ത്കലിലെ മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (എംആർപിഎൽ) എച്ച്2എസ് (ഹൈഡ്രജൻ സൾഫൈഡ്) വാതക ഉൽപാദന യൂണിറ്റിൽ ശനിയാഴ്ചയുണ്ടായ വാതക ചോർച്ചയിൽ രണ്ട് ജീവനക്കാർ മരിച്ചു.മറ്റൊരാളെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിഫൈനറിയിലെ ഓയിൽ മൂവ്‌മെന്റ് ആൻഡ് സ്റ്റോറേജ് യൂണിറ്റിലെ
ഓപ്പറേറ്റിംഗ് അസി.ഓഫീസർമാരായ യുപി പ്രയാഗ് സ്വദേശി ദീപ് ചന്ദ്ര ഭാരതീയയും(32) കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദുമാണ്(33) മരിച്ചത് .ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അവശനായ ഓപ്പറേറ്റർ വിനായക് മ്യഗേരിക്കാണ് പരിക്കേറ്റത്.
ടാങ്കിന്റെ ലെവൽ തകരാറുകൾ പരിശോധിക്കുന്നതിനിടെ രണ്ട് ജീവനക്കാർ ടാങ്ക് റൂഫ് പ്ലാറ്റ്‌ഫോമിൽ ബോധം കെട്ടു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചു.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനായി ഗ്രൂപ്പ് ജനറൽ മാനേജർമാർ ഉൾപ്പെടുന്ന ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ട്.
*
മരിച്ച ബിജിൽ പ്രസാദ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button