ദുബൈ പബ്ലിക് പ്രോസിക്യൂട്ടർ ഡോക്യുമെന്റ് പരിശോധന കേന്ദ്രം സന്ദർശിച്ചു
—————
ദുബൈ | ദുബൈയിൽ നീതിന്യായ, സുരക്ഷാ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ദുബൈ പബ്ലിക് പ്രോസിക്യൂഷൻ സംഘം ജി.ഡി. ആർ. എഫ് എ -യുടെ കീഴിലുള്ള ദുബൈ എയർപോർട്ടിലെ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്റർ സന്ദർശിച്ചു. ദുബൈ അറ്റോർണി ജനറൽ കൗൺസിലർ ഇസാം ഈസ അൽ ഹുമൈദാൻ, അസിസ്റ്റന്റ് അറ്റോർണി ജനറൽ കൗൺസിലർ യൂസഫ് അൽ മുതവ്വ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ, ജി ഡി ആർ എഫ് എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു.
പ്രതിനിധി സംഘത്തിൽ കൗൺസിലർ സാമി അൽ ഷംസി (സീനിയർ അഡ്വക്കേറ്റ് ജനറൽ, ദുബൈ പ്രോസിക്യൂഷൻ മേധാവി), കൗൺസിലർ ഡോ. അലി ഹമീദ് ബിൻ ഖാത്തം (അഡ്വക്കേറ്റ് ജനറൽ, നാഷണാലിറ്റി ആൻഡ് റെസിഡൻസി പ്രോസിക്യൂഷൻ മേധാവി), കൗൺസിലർ യൂസഫ് ഫൗലാദ് (സീനിയർ അഡ്വക്കേറ്റ് ജനറൽ, ദെയ്‌റ പ്രോസിക്യൂഷൻ മേധാവി), കൗൺസിലർ സലാ ഫറൂഷ അൽ ഫലാസി (അഡ്വക്കേറ്റ് ജനറൽ, ട്രാഫിക് ആൻഡ് റോഡ് പ്രോസിക്യൂഷൻ മേധാവി), അറ്റോർണി ജനറലിന്റെ ഓഫീസിലെ ഡയറക്ടർ മുസ്തഫ അൽ ഷഹീൻ, കമ്മ്യൂണിറ്റി കമ്മ്യൂണിക്കേഷൻസ് മേധാവി താരീഖ് സൈഫ് എന്നിവരും ഉൾപ്പെട്ടിരുന്നുവ്യാജരേഖകൾ കണ്ടെത്താനുള്ള സെന്ററിന്റെ കഴിവിലെ ഗണ്യമായ പുരോഗതിയെ അറ്റോർണി ജനറൽ പ്രശംസിച്ചു.
0 21 1 minute read