ഹിറ്റ് എഫ് എം വാർഷികം ആഘോഷിച്ചു
ദുബൈ |മലയാളം റേഡിയോ ചാനലായ ഹിറ്റ് 96.7 എഫ്.എം 21ആം വാർഷികം ആഘോഷിച്ചു .
2004-ൽ അറബ് മീഡിയ ഗ്രൂപ്പിൻ്റെ ഭാഗമായാണ് നിലവിൽ വന്നത് . റേഡിയോയുടെ തുടർന്നുള്ള വിജയത്തിന് പിന്നിൽ. മിഥുൻ രമേശ്, നൈല ഉഷ, അർഫാസ് ഇഖ്ബാൽ, ജീൻ മാർക്കോസ്, മായ കർത്ത, നിമ്മി, ഡോണ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്നതാണ് ആർ.ജെ. സംഘം പ്രവർത്തിച്ചു . സാഹിത്യരംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വവുമായ ഷാബു കിളിത്തട്ടിൽ ആർ.ജെ. ഫസലു ആണ് വാർത്താവിഭാഗത്തിൻ്റെ കരുത്ത്.
‘കഴിഞ്ഞ 21 വർഷമായി ഞങ്ങളെന്നും ശ്രോതാക്കളുടെ കൂടെയാണ്.. അവർ പറയുന്നത് കേട്ടുകൊണ്ടിരിക്കാനും, അവരെ സ്വാധീനിക്കാനും അവരുമായി നിരന്തരം ബന്ധപ്പെടാനും ഞങ്ങൾക്ക് കഴിയുന്നുണ്ട്. ഓരോദിവസവും മലയാളികളുടെയും മറ്റു കമ്മ്യൂണിറ്റികളുടെയും കഥകളും സ്വപ്‌നങ്ങളും സാംസ്‌കാരിക സവിശേഷതകളും പ്രതിഫലിപ്പിച്ചുകൊണ്ട് അവരുടെ ശബ്ദമായി മാറാൻ സാധിച്ചു . ഈ ചരിത്രനിമിഷം ഞങ്ങളുടേത് മാത്രമല്ല, ഞങ്ങളുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കിമാറ്റിയ ഓരോരുത്തരുടേതുമാണ്’-പ്രമുഖ അവതാരകനും നടനും ഹിറ്റ് 96.7 എഫ്.എം. പ്രോഗ്രാം വിഭാഗം മേധാവിയുമായ മിഥുൻ രമേശ് പറഞ്ഞു.