കാസർകോട്Iദേശീയ പാത വികസനത്തിൽ തലപ്പാടി-ചെങ്കള റീച്ച് ഉദ്ഘാടനം ഈ മാസം തന്നെ.സൂചനാ ബോർഡുകൾ,സർവീസ് റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൂർത്തിയായി വരുന്നു.പാലങ്ങളുൾപ്പടെ പ്രധാന പാത നേരത്തെ ഗതാഗതത്തിന് തുറന്നു കൊടുത്തു.
തലപ്പാടി മുതൽ തിരുവനന്തപുരത്തെ മുക്കോല വരെയുള്ള 644 കിലോമീറ്റർ ദൈർഘ്യമുള്ള എൻ എച്ച് എ-66 ആറ് വരിയാക്കൽ ജോലികൾ മറ്റു ജില്ലകളിൽ പുരോഗമിക്കുകയാണ്. ആകെ 22 റീച്ചുകളാണ് പ്രധാനമായും പാതയിലുളളത്. ഇതില്‍ നാലെണ്ണം ഒരു മാസത്തിനുള്ളിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കാവുന്ന തരത്തിലാണ് ജോലികള്‍ . ശേഷിക്കുന്ന റീച്ചുകളിൽ നിലവില്‍ 60 ശതമാനത്തിലധികം ജോലികൾ പൂർത്തിയായി.
ദേശീയപാത 66 വീതികൂട്ടൽ പൂർത്തിയാകുന്നതോടെ 220 കിലോമീറ്റർ ദൈർഘ്യമുള്ള എറണാകുളം-തിരുവനന്തപുരം യാത്ര രണ്ടര മണിക്കൂർ കൊണ്ട് സാധിക്കും. നിലവില്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരം വരെ റോഡ് മാര്‍ഗം എത്തുന്നതിന് അഞ്ച് മുതൽ ആറ് മണിക്കൂർ വരെയാണ് . മണിക്കൂറിൽ 100 കിലോമീറ്റര്‍ വേഗത്തിൽ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും.
തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെയുള്ള മുഴുവൻ പാതയിലും ട്രാഫിക് സിഗ്നലുകളും വലത് വശത്തേക്കുളള തിരിവുകളും പരമാവധി ഒഴിവാക്കും. വാഹന ഗതാഗതം മന്ദഗതിയിലാക്കുന്ന യു-ടേണുകളും പാതയില്‍ അനുവദിക്കില്ല. വാഹനങ്ങൾക്ക് സർവീസ് റോഡിലൂടെ കടന്നുപോയി അണ്ടർപാസുകൾ ഉപയോഗിച്ച് യു-ടേൺ എടുക്കാവുന്ന തരത്തിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്.കാസർകോട് ഒറ്റത്തൂൺ പാലത്തിൽ നിന്ന് നഗരത്തിലേക്ക് അണങ്കൂറിലും വഴിയൊരുക്കി.
ആകെയുള്ള 22 റീച്ചുകളിൽ തലപ്പാടി-ചെങ്കള (39 കി.മീ), വെങ്ങളം-രാമനാട്ടുകര (28.4 കി.മീ), രാമനാട്ടുകര-വളാഞ്ചേരി (39.68 കി.മീ), വളാഞ്ചേരി-കാപ്പിരിക്കാട് (37.35 കി.മീ) എന്നിവയുടെ പ്രവൃത്തികളാണ് അന്തിമഘട്ടത്തിലുള്ളത്. അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ 65 ശതമാനം ജോലികളും ഇടപ്പള്ളി-മൂത്തകുന്നം ഭാഗത്തിന്റെ വീതി കൂട്ടൽ 60 ശതമാനം ജോലികൾ പൂർത്തിയായി. അടുത്ത വര്‍ഷം ജനുവരി അവസാനത്തോടെ പാതയുടെ വീതികൂട്ടൽ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ.
0 71 1 minute read