Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഡബ്ല്യു എം സി

കോൺഫറൻസ്

ഡബ്ലിയു.എം.സി. കോൺഫറൻസിന് സമാപനം

ഷാർജIമൂന്ന് ദിവസം നീണ്ടുനിന്ന വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ബൈനിയൽ കോൺഫറൻസിന് വർണ്ണഭമായ സമാപനം ഷാർജ കോർനീഷ് ഹോട്ടലിൽ മിഡിലീസ്റ്റ് കോൺഫറൻസിനൊപ്പമായിരുന്നു ആഗോള സമ്മേളനം . ജൂൺ 28 ന് “മാറുന്ന ആഗോള ക്രമത്തിൽ വർദ്ധിച്ചു വരുന്ന ഇന്ത്യയുടെ പ്രസക്തിയും മാധ്യമ പ്രവർത്തകരുടെ പങ്കാളിത്തവും” എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകരും ടി.പി.ശ്രീനിവാസ് എ.എഫ്.എസ്. മുഖ്യ അതിഥിയുമായിരുന്നു. തുടർന്ന് നടന്ന മയക്കുമരുന്ന് വിരുദ്ധ ക്യാമ്പൈൻ രമേശ്‌ ചെന്നിത്തല എം.എൽ.എ. ഉത്ഘാടനം ചെയ്തു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച ഗാനസന്ധ്യയും ആസ്വദിക്കുവാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എഴുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുകയുണ്ടായി.
29 ന് നടന്ന മിഡിലീസ്റ്റ് കോൺഫറൻസിന് മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ്‌ കെട്ടേത്ത് , പ്രസിഡന്റ്‌ വിനേഷ് മോഹൻ, സെക്രട്ടറി രാജീവ്‌ കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് , വി.പി.തോമസ് ജോസഫ്, ജയൻ വാടകേതിൽ എന്നിവർ മിഡിലീസ്റ്റ് പ്രവർത്തന റിപ്പോർട്ടും മിഡിലീസ്റ്റ്ലെ വിവിധ പ്രൊവിൻസുകളുടെ പ്രവർത്തന റിപ്പോർട്ടുകളും അതിൽ മികവുറ്റവരെ ആദരിക്കുകയും ചെയ്യുകയുണ്ടായി. തുടർന്ന് ഗ്ലോബൽ കോൺഫറൻസിന്റെ ഭാഗമായി നടന്ന “കേരളത്തിന്റെ പ്രതിരോധശേഷിയുള്ള വളർച്ചാ യാത്രയിലെ പുതിയ അവസരങ്ങളും വെല്ലുവിളികളും” എന്ന സെമിനാർ ഐസക് ജോൺ പട്ടാണിപറമ്പിലും, “മാറുന്ന ലോകത്ത് വിജയത്തെയും സേവനത്തെയും പുനർനിർവചിക്കുക” എന്ന സെമിനാർ സി.യു.മത്താ യിയും നിയന്ത്രിച്ചു. ചടങ്ങിൽ വിവിധ മേഖലയിൽ പ്രാവീണയം തെളിച്ചവരെ ആദരിക്കുകയും തുടർന്ന് നടന്ന കലാ പരിപാടികൾക്ക് ലാൽ ഭാസ്കർ നേതൃത്വം നൽകുകയും ചെയ്തു. വരും വർഷങ്ങളിലേക്കുള്ള വിവിധ പരിപാടികളുടെ വാർഷിക കലണ്ടർ പുറത്തിറക്കിയതായി ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ , പ്രസിഡന്റ്‌ ബേബി മാത്യു സോമതീരം , ജനറൽ സെക്രട്ടറി മൂസ കൊയ, ട്രഷറർ തോമസ് ചെല്ലെത്ത്, വി.പി.ഡോ.ശശി നടക്കൽ, ചാൾസ് പോൾ , രജനീഷ് ബാബു , ഡോമനിക് ജോസഫ്, ഗ്ലോബൽ അംബസിഡർ ജോണി കുരുവിള എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button