Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഡി എസ് എസ്

തുടങ്ങി

ഡി എസ് എസ്‌ തുടങ്ങി ,66 ദിവസം നീണ്ടുനിൽക്കും

ദുബൈ |ദുബൈ വേനൽ വിസ്മയോത്സവം (ഡി എസ് എസ് )തുടങ്ങി.ആഗസ്റ്റ് 31 വരെ 66 ദിവസം നീണ്ടുനിൽക്കുന്ന വേനൽക്കാലത്തു ദുബൈയെ ആനന്ദത്തിനുള്ള കളിസ്ഥലമാക്കി മാറ്റുമെന്നു ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു .മൂന്ന് തീം ഷോപ്പിംഗ് സീസണുകൾ ഈ കാലയളവിൽ ഉണ്ടാകും . തത്സമയ വിനോദം, ലോകോത്തര ഗ്യാസ്ട്രോണമി, ഉത്പന്നങ്ങൾക്ക് വിലക്കുറവ് ഉണ്ടാകും . ജൂൺ 27 മുതൽ ജൂലൈ 17 വരെ സമ്മർ ഹോളിഡേ ഓഫറുകളോടെ ഫ്ലാഷ് സെയിലുകളുടെയും മെഗാ റാഫിളുകളുടെയും ആദ്യ സീസണാണ് , 3,000-ലധികം ഔട്ട്‌ലെറ്റുകളിലായി 800-ലധികം ബ്രാൻഡുകളിലായി എക്‌സ്‌ക്ലൂസീവ് പ്രമോഷനുകൾ, അജയ്യമായ ഓഫറുകൾ, കുടുംബ സൗഹൃദ ഡീലുകൾ എന്നിവ ഉണ്ടാകും നൂറുകണക്കിന് ബ്രാൻഡുകളിൽ 25 മുതൽ 75 ശതമാനം വരെ കിഴിവു ലഭിക്കും . മെർകാറ്റോ മാൾ, മാജിദ് അൽ ഫുട്ടൈം മാളുകൾ, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, ദുബൈ ഔട്ട്‌ലെറ്റ് മാൾ എന്നിവിടങ്ങളിൽ നറുക്കെടുപ്പുകളും പ്രതീക്ഷിക്കാം . ഫെസ്റ്റിവൽ സിറ്റി മാളിലെ ഫെസ്റ്റിവൽ സ്‌ക്വയറിൽ ഗാനമേളകൾ അരങ്ങേറും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button