Dubai: +971506749971, India: +919746311413, kmabbas@gmail.com

Middle east

ഐ പി ഒയിൽ

ലുലു മികവ്

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ നേട്ടം സ്വന്തമാക്കി ലുലു റീട്ടെയ്ൽ ; നിക്ഷേപക മാർക്കറ്റിലെ മികവിന്റെ മാനദണ്ഡങ്ങളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം ലുലുവിന്

മികച്ച നിക്ഷേപക പങ്കാളിത്വവും ആദ്യ സാമ്പത്തിക പാതത്തിലെ മികച്ച നേട്ടവും കണക്കിലെടുത്താണ് പുരസ്കാരം

അബുദാബി/ ലണ്ടൻ : നിക്ഷേപക രംഗത്തെ മികവിന്റെ മാനദണ്ഡങ്ങളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം സ്വന്തമാക്കി ലുലു റീട്ടെയ്ൽ. മികച്ച നിക്ഷേപക പങ്കാളിത്വവും ആദ്യ സാമ്പത്തിക പാതത്തിലെ മികച്ച വളർച്ചയും വിലയിരുത്തിയാണ് അവാർഡ്. ലുലുവിന്റെ പ്രാരംഭ ഓഹരി വിൽപന സമയം തന്നെ ലഭിച്ച മികച്ച സബ്സ്ക്രിബ്ഷനും, സമാഹരണവും, വിപണിമൂല്യവും ലുലു റീട്ടെയ്ലിനെ നേട്ടത്തിന് അർഹരാക്കി. ആദ്യ സാമ്പത്തിക പാതത്തിലെ മികച്ച വളർച്ചാനിരക്കും വികസനപദ്ധതികളും ലുലുവിന് നേട്ടമായി.
യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലെ നിക്ഷേപക മാർക്കറ്റിലെ മുൻനിര പുരസ്കാരങ്ങളിൽ ഒന്നാണ് EMEA ഫിനാൻസ് മാഗസിൻ ഏർപ്പെടുത്തുന്ന EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം. ലണ്ടനിൽ നടന്ന പുരസ്കാര ചടങ്ങിൽ ലുലു സിഇഒ സെയ്ഫി രൂപാവാല, സിഎഫ്ഒ പ്രസാദ് കെ.കെ, ഗ്രൂപ്പ് കമ്പനി സെക്രട്ടറി നിധിൻ ജോസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ഈ പുരസ്കാര നേട്ടമെന്നും ഏറ്റവും മികച്ച നേട്ടങ്ങൾ നിക്ഷേപകർക്ക് ഉറപ്പാക്കുമെന്നും ലുലു സിഇഒ സെയ്ഫി രൂപാവാല വ്യക്തമാക്കി. മികച്ച വളർച്ചാനുപാതമാണ് ഉള്ളതെന്നും കൂടുതൽ വിപുലമായ വികസന പദ്ധതികൾ നടപ്പാക്കുമെന്നും അദേഹം കൂട്ടിചേർത്തു.

……………………………………..

ഫോട്ടോ ക്യാപ്ഷൻ :

ലണ്ടനിൽ നടന്ന EMEA പുരസ്കാര ചടങ്ങിൽ, ലുലു സിഇഒ സെയ്ഫി രൂപാവാല, സിഎഫ്ഒ പ്രസാദ് കെ.കെ, ഗ്രൂപ്പ് കമ്പനി സെക്രട്ടറി നിധിൻ ജോസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button