ബുർജ് ഖലീഫ മെട്രോ സ്റ്റേഷൻ വികസിപ്പിക്കും
ദുബൈlബുർജ് ഖലീഫ/ദുബൈ മാൾ മെട്രോ സ്റ്റേഷന്റെ ശേഷി 65% വർദ്ധിപ്പിക്കുന്നതിനായി ആർടിഎ നിർമാണം ആരംഭിച്ചതായി ചെയർമാൻ മതർ അൽ തായർ അറിയിച്ചു.ഇമാർ പ്രോപ്പർട്ടികളുമായി സഹകരിച്ചാണ് പദ്ധതി.സ്റ്റേഷന്റെ വിസ്തീർണ്ണം 6,700 ൽ നിന്ന് 8,500 ചതുരശ്ര മീറ്ററായി വിപുലീകരിക്കും.
മണിക്കൂറിൽ 7,250 ൽ നിന്ന് 12,320 യാത്രക്കാരായി ശേഷി വർദ്ധിക്കും.അധിക എസ്കലേറ്ററുകളും എലിവേറ്ററുകളും ഉപയോഗിച്ച് കോൺകോഴ്‌സ്, പ്ലാറ്റ്‌ഫോം ഏരിയകൾ വികസിപ്പിക്കുന്നു.യാത്രക്കാരുടെ ഒഴുക്ക് സുഗമമാക്കുന്നതിന് പ്രവേശന, എക്സിറ്റ് ഗേറ്റുകൾ വേർതിരിക്കുന്നു.വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനാണിത് . പുതുവത്സരാഘോഷം, പൊതു അവധി ദിവസങ്ങൾ, ദേശീയ പരിപാടികൾ ഉള്ളപ്പോൾ കനത്ത തിരക്കാണ്. സ്റ്റേഷൻ പ്രതിദിനം 220,000 യാത്രക്കാർക്ക് സേവനം നൽകും.ഈ സ്റ്റേഷൻ ദുബൈ മെട്രോ ശൃംഖലയിലെ ഒരു പ്രധാന കേന്ദ്രമാണ്. ബുർജ് ഖലീഫ, ദുബൈ മാൾ%2
6 Less than a minute