തൊഴിൽ ഇടങ്ങളിലെ സുരക്ഷക്കു
സൗജന്യ പരിശീലന പദ്ധതി:ആദ്യ ഘട്ടത്തിൽ 3000 തൊഴിലാളികൾക്ക് പ്രയോജനം
ദുബൈIറിവാഖ് ഔഷ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് , നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി, ജി ഡി ആർ എഫ് എ എന്നിവയുടെ പിന്തുണയോടെ തൊഴിലാളികൾക്ക് സുരക്ഷിതത്വബോധവത്കരണ പരിശീലന പദ്ധതി ആരംഭിച്ചു.പദ്ധതിയുടെ ആദ്യഘട്ട ഉൽഘാടനം റീവാഖ് എഡ്യുക്കേഷണൽ ചെയർപേഴ്‌സണും ആദ്യ ലേഡി പിഎച്ച്ഡിയും ആയ ഡോ. മൗസ ഘുബാഷ് അൽ മുഹൈരി നിർവഹിച്ചു. പ്രമുഖ നിർമ്മാണ കമ്പനികളിൽ നിന്നുള്ള 100 തൊഴിലാളികൾക്ക് റീവാഖ് ക്യാമ്പസിൽ സൗജന്യ പരിശീലനം നൽകി.
2025–26 ൽ 3,000 തൊഴിലാളികൾക്ക് പരിശീലനം നൽകുകയാണ് ലക്ഷ്യം. ആകെ മൂന്ന് വർഷം നീളുന്ന ഈ പദ്ധതിയിൽ പതിനായിരത്തിലധികം തൊഴിലാളികൾക്ക് പരിശീലനം നൽകും.
ഉയർന്ന അപകട സാധ്യതയുള്ള മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ സുരക്ഷാ ബോധവും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പ്രഥമശുശ്രൂഷ, സിപിആർ, എമർജൻസി റെസ്‌പോൺസ്, ഇലക്ട്രിക്കൽ സേഫ്റ്റി, ഫയർ ആൻഡ് റെസ്‌ക്യൂ തുടങ്ങിയ വിഷയങ്ങൾ പരിശീലനത്തിലടങ്ങുന്നു. വിവിധ ഭാഷകളിൽ ക്ലാസുകൾ നടക്കുന്നതിനാൽ വിവിധ പശ്ചാത്തലങ്ങളിലുള്ള തൊഴിലാളികൾക്ക് തികച്ചും ഗുണപ്രദമായ അനുഭവമായി പരിശീലനം മാറുന്നു. പരിശീലനം പൂർത്തിയാക്കിയവർക്ക് നെബോഷ് അംഗീകൃത സർട്ടിഫിക്കറ്റുകളും പഠന സാമഗ്രികളും സൗജന്യമായി ലഭിക്കും.
പദ്ധതിയെക്കുറിച്ചുള്ള വിവരവിവരങ്ങൾ പൊതുജനങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തിക്കുന്നതിനായി റീവാഖ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ