Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

നിങ്ങൾക്കായി

ഞങ്ങൾ ഇവിടെയുണ്ട്

‘ഞങ്ങൾ നിങ്ങൾക്കായി ഇവിടെയുണ്ട്’ കാമ്പയിൻ ആരംഭിച്ചു

ദുബൈIജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ ഹിൽസ് മാളിൽ “ഞങ്ങൾ നിങ്ങൾക്കായി ഇവിടെയുണ്ട്” എന്ന ശീർഷകത്തിൽ ബോധവത്ക്കരണ കാമ്പയിൻ ആരംഭിച്ചു. മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂറാണ് കാമ്പയിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
പൗരന്മാരുടെയും താമസക്കാർുടെയും ഇടയിൽ ജി ഡി ആർ എഫ് എ -യുടെ സേവനങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുകയും, അവ ലളിതവും പ്രാപ്യവുമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. രാവിലെ 10 മുതൽ രാത്രി 10 വരെ സന്ദർശകർക്ക് കാമ്പയിൻ സന്ദർശിക്കാം. ഇതിനായി മാളിൽ പ്രത്യേക പവലിയൻ സ്ഥാപിച്ചിട്ടുണ്ട്
ആദ്യ ദിനം തന്നെ സന്ദർശകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗോൾഡൻ വിസ, പ്രവേശനാനുമതി, ഐഡന്റിറ്റി കാർഡ്, ദേശീയതാ സേവനങ്ങൾ, “അമർ അസിസ്റ്റന്റ്” എന്ന സ്മാർട്ട് സംവിധാനവും ഉൾപ്പെടെ വിവിധ സേവനങ്ങളെക്കുറിച്ച് വിശദമായി അറിയാൻ സന്ദർശകർക്ക് ഇവിടെ അവസരമുണ്ടാകും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button