സൂഫി ഗായകൻ കെ എച്ച് താനൂരിന് സ്വീകരണം നൽകി
ദുബൈ|സൂഫി സംഗീത പ്രതിഭ കെ എച്ച് താനൂരിന് സ്വീകരണം നൽകി. പ്രവാസ ലോകത്ത് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഈദ് ആഘോഷങ്ങളിൽ പങ്കാളിയായിരുന്നു അദ്ദേഹം.
13ാം വയസ്സിൽ സംഗീത ലോകത്ത് കാൽവെച്ച താനൂർ സ്വദേശി ഹനീഫ ‘കെ.എച്ച്. താനൂർ എന്ന പേരിൽ കേരളത്തിലെ സൂഫി ഖവാലി വേദികളിൽ അനവധി ആരാധകരുള്ള അപൂർവ കലാകാരനാണ്. ഗായകൻ, സംഗീതജ്ഞൻ, നല്ലൊരു ഹാർമോണിസ്റ്റ്, കവിതാകാരൻ, രചയിതാവ് – ഒരു സർഗ്ഗാത്മകയാത്രയുടെ എല്ലാ രംഗങ്ങളിലും തന്റേതായ മുദ്ര പതിപ്പിച്ച അദ്ദേഹം, പുതിയ അനുഭവങ്ങളുമായി പ്രവാസ ലോകത്തേയും വിസ്മയിപ്പിക്കുന്നു.
പ്രവാസ ലോകത്തേക്കുള്ള ഈ ഹ്രസ്വ സംഗീതയാത്ര താനൂർ ഏറ്റെടുത്തത്, സൂഫി സന്ദേശം കൂടുതൽ ഹൃദയങ്ങളിൽ പതിപ്പിക്കാനും സംഗീതത്തിൽ ആത്മീയമായ അനുഭവം നൽകാനുമാണ്. ഒരു മനോഹര സംഗീത യാനത്തിലൂടെ കേൾവിക്കാരെ മറ്റൊരു ലോകത്തിലേക്ക് ചേർക്കുന്ന ഈ കലാകാരന്‍ പ്രവാസ സംഗീതരംഗത്ത് ഏറെ ശ്രദ്ധേയനാകുകയാണ് ഇപ്പോൾ. ടി പി ആലിക്കുട്ടി ഗുരുക്കൾ, ആലപ്പി ശരീഫ് തുടങ്ങിയവരാണ് കലാരംഗത്തെ പ്രധാന ഗുരുനാഥന്മാർ.അദ്ദേഹത്തെ കഴിഞ്ഞ ദിവസം ഡോ.അൻവർ അമീനിന്റെ സാന്നിധ്യത്തിൽ,ഡോ. അബ്ദുസ്സലാമും ഷംസുദ്ദീൻ നെല്ലറയും ചേർന്ന് ആദരിച്ചു. യുഎഇ നമ്പർ :0581462271
0 13 Less than a minute