ഈദ് അവധി നാളുകളിൽ ദുബൈയിൽ സന്ദർശകപ്രവാഹം: കടന്നത് പോയത് 6.29 ലക്ഷം പേർ
ദുബൈIഈദുൽ അദ്ഹ അവധിക്കാലത്ത് ദുബൈയിൽ സന്ദർശകപ്രവാഹം.2025 ജൂൺ 5 മുതൽ ജൂൺ 8 വരെ ദുബൈ അതിർത്തികളിലുടെ കടന്നുപോയത് 629,559 യാത്രക്കാരാണെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വെളിപ്പെടുത്തി.ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ദുബൈ ഊർജ്ജസ്വലത അടയാളപ്പെടുന്ന ഒന്നാണ് ഈ കണക്ക്. ഇതിൽ ഭൂരിഭാഗവും യാത്രക്കാരും കടന്നത് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. 581,527 യാത്രക്കാർ ദുബൈ വിമാനത്താവളം വഴി സഞ്ചരിച്ചപ്പോൾ, ഹത്ത അതിർത്തി വഴി 46,863 യാത്രക്കാരും, കടൽ മാർഗ്ഗം 1,169 പേരുമാണെന്ന് എയർപോർട്സ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ ശൻഗിതി ഈ കണക്കുകൾ ദുബൈ വളർച്ചയെയും ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട യാത്രാ കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനത്തെയും സൂചിപ്പിക്കുന്നുവെന്ന് പ്രസ്താവിച്ചു.സ്മാർട്ട് ഗേറ്റുകളിലൂടെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളിലൂടെയും തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്നതിന് തങ്ങൾ മുൻഗണന നൽകിയിട്ടുണ്ടെന്നും, ഇത് നടപടിക്രമങ്ങൾ വേഗത്തിലാക്കാനും യാത്രക്കാരുടെ ഒഴുക്ക് മെച്ചപ്പെടുത്താനും സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.യാത്രാനുഭവങ്ങൾ, ജീവിതനിലവാരം എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു