കാസർകോട്lദേശീയ പാത വികസനത്തിൻ്റെ ഭാഗമായി തലപ്പാടി-ചെങ്കള റീച്ചിൽ സർവീസ് റോഡുകളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം തകൃതി.റോഡ് ട്രാൻസ്പോർട്ട് അധികൃതരുടെ നിർദേശപ്രകാരമാണ് സ്റ്റേഷനുകളുടെ സ്ഥലം നിശ്ചയിച്ചിരിക്കുന്നത്.തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർ ദൂരത്തിലുള്ള ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയായതിനെ തുടർന്നാണ് സർവീസ് റോഡുകളിലെ നവീകരണങ്ങൾ.മുമ്പ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉണ്ടായിരുന്ന ഇടങ്ങൾക്ക് പരിഗണന നൽകിയെങ്കിലും റോഡ് സുരക്ഷ കണക്കിലെടുത്ത് ചില സ്ഥലങ്ങളിൽ നീക്കുപോക്ക് നടത്തി.
1780.485 കോടി ചെലവിൽ, ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സഹകരണ പ്രസ്ഥാനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതിയുടെ കരാർ ഏറ്റെടുത്ത് വിജയകരമായും സമയബന്ധിതമായും പൂർത്തീകരിക്കുന്നത്.
39 കിലോമീറ്റർ റീച്ചിൽ രണ്ട് മേൽപ്പാലങ്ങളും 4 മേജർ ബ്രിഡുകളും 4 മൈനർ ബ്രിഡുകളും 21 അണ്ടർ പാസുകളും 10 ഫൂട്ട് ഓവർ ബ്രിഡ്ഡുകളും 2 ഓവർ പാസുകളും നിർമ്മാണം പൂർത്തിയാക്കി ഗതാഗത യോഗ്യമായിട്ടിട്ടുണ്ട്.ചില പാലങ്ങളിൽ അൽപം അറ്റകുറ്റപ്പണികൾ ബാക്കി.
കാസർകോട് നഗരത്തിലെ ഒറ്റത്തൂൺ ഫ്ലൈഓവർ ദക്ഷിണേന്ത്യയിൽ തന്നെ 27 മീറ്റർ വീതിയിൽ ബോക്സ് ഗർഡർ മാതൃകയിൽ നിർമ്മിക്കുന്ന ആദ്യത്തെ ഒറ്റത്തൂൺ ഫ്ലൈ ഓവറാണ്.ഇവിടെ സർവീസ് റോഡുകളോട് ചേർന്ന് വിശാലമായ പാർക്കിംഗ് സൗകര്യം നിർമിക്കുന്നു
0 42 Less than a minute