ഷാർജ ആസ്ഥാനമായുള്ള ഒയാസിസ് കെമിക്കൽസ് ഉടമ,തൃശൂരിലെ വേണുഗോപാൽ മേനോൻ ഒരു വാഹനപ്രേമി കൂടിയാണ്.നിരവധി വിൻ്റേജ് വാഹനങ്ങളുടെ ഒരു ശ്രേണി അദ്ദേഹത്തിന് സ്വന്തമായുണ്ട്.തൃശൂരിൽ അവയ്ക്കായി പ്രകൃതി മനോഹരമായ സ്ഥലത്ത് യാർഡൊരുക്കി ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു.ഷെവർലെ,ഡോഡ്ജ്,മെഴ്സിഡസ്,എം ജി ക്ലാസിക്,ഹിൽമാൻ,ഓസ്റ്റിൻ 40,മോറിസ് എന്നിങ്ങനെ ധാരാളം വാഹനങ്ങൾ.1937ൽ പിറന്ന വാഹനവുമുണ്ട്.ഓരോ വാഹനത്തിൻ്റെയും പാർക്കിങ് സ്ഥലത്തിന് മുകളിലായി ചിത്രവും വിവരണവും കാണാം.ഷാർജയിൽ നിന്ന് നാട്ടിലെത്തിയാൽ പഴയ വാഹനങ്ങളുടെ പരിചരണം പ്രധാന ഹോബി.വിലമതിക്കാനാവാത്ത ഈ ക്ലാസിക് കാറുകൾ റാലികൾക്ക് കൊടുക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു.വിഘ്നേശ്വര വിഗ്രഹങ്ങളുടെ വലിയൊരു ശ്രേണിയുള്ള ഫാം ഹൗസ് മറ്റൊരു സമ്പാദ്യം.
0 175 Less than a minute