Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഈദ് ഒരുക്കം

ഗൾഫിൽ

ബലിപെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി യുഎഇ ; ബിഗ് ഈദ് സേവേഴ്സുമായി ലുലു

അബുദാബി : ഈദ് ആഘോഷങ്ങളുടെ ഒരുക്കത്തിലാണ് യുഎഇ. പെരുന്നാൾ കോടി എടുക്കാനും അവശ്യ സാധനങ്ങൾ വാങ്ങാനുമായി ഷോപ്പിങ്ങ് തിരക്കിലാണ് നഗരം. ബലിപെരുന്നാളിനെ വരവേൽക്കാൻ 20 മുതൽ 60% വരെ ആദായ വിൽപനയുമായി ബിഗ് ഈദ് സേവേഴ്സ് ക്യാപെയ്നുമായാണ് ലുലു ഉപഭോക്താക്കളെ വരവേൽക്കുന്നത്.

ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഏറ്റവും മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ഈദ് വിഭവങ്ങളുടെ ശ്രേണിയിൽ അരി, ബിരിയാണി അരി, നെയ്, ഈന്തപ്പഴം തുടങ്ങി നിത്യോപയോഗ ഉൽപന്നങ്ങൾ മികച്ച വിലയിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ലഗേജ്, ചോക്കലേറ്റ്, പെർഫ്യൂം തുടങ്ങിയവയ്ക്കും വൻ വിലക്കുറവാണ് ഉറപ്പാക്കിയിരിക്കുന്നത്.

മത്സ്യം, മാംസം, പച്ചക്കറി തുടങ്ങിയവയുടെ വിപുലമായ ശേഖരവും, ഇന്ത്യൻ ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശ്രേണിയും ലുലുവിൽ ലഭ്യമാക്കിയിട്ടുണ്ട്. ബിരിയാണി പായ്ക്കുകൾക്കും റെഡി ടു ഈറ്റ് വിഭവങ്ങൾക്കും ആകർഷകമായ ഓഫറുകളുണ്ട്. വസ്ത്രങ്ങൾ, പാദരക്ഷകൾ, ഗൃഹോപകരണങ്ങൾ ഇലക്ട്രോണിക് തുടങ്ങിയവയ്ക്ക് 20 മുതൽ 60% വരെ കിഴിവുണ്ട്.

കൂടാതെ, നൂറ് ദിർഹത്തിൽ കൂടുതൽ ഷോപ്പിങ്ങ് ചെയ്യുന്ന ലുലു ഹാപ്പിനെസ് അംഗങ്ങൾക്ക് ഡയ്മണ്ട് പ്രമോഷൻ ക്യാപെയ്നിൽ ഭാഗമായി വിജയികളാകാനും അവസരമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button