അബൂദാബിയിൽ അവന്യൂ പ്രൊഫഷണലിന്റെ പുതിയ ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു
———
അബൂദാബി:യുഎഇയിലെ പ്രമുഖ സൗദി വിസ സേവനദാതാക്കളായ അവന്യൂ പ്രൊഫഷണൽ, തങ്ങളുടെ പുതിയ ബ്രാഞ്ച് അബൂദാബിയിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. ഇതോടെ യുഎഇയിൽ അവന്യൂ പ്രൊഫഷണലിന്റെ രണ്ടാമത്തെ ശാഖയാണ് അബൂദാബിയിൽ പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം അവന്യൂ പ്രൊഫഷണലിന്റെ ഫൗണ്ടറും സിഇഒയുമായ ഷഫീക്ക് മുഹമ്മദാണ് പുതിയ ഓഫീസ് ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചത്.അൽ സവാരി ടവർ ബി ബിൽഡിംഗിൽ, മെസാനിൻ ഫ്ലോറിൽ, ഖാലിദിയ്യ കോർണിഷിലാണ് പുതിയ ബ്രാഞ്ച് തുറന്നിരിക്കുന്നത്.ദുബായിലാണ് അവന്യൂവിന്റെ മറ്റൊരു ഓഫീസ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ 8 വർഷമായി യുഎഇയിൽ നിന്നും സൗദി വിസ സർവീസുകൾ, സൗദി കമ്പനി രൂപീകരണം തുടങ്ങിയ നിരവധി സേവനങ്ങൾ ലഭ്യമാക്കുന്നതിൽ മുൻപന്തിയിലാണ് അവന്യൂ പ്രൊഫഷണൽ.അബൂദാബിയിൽ മുമ്പും സൗദി വിസ സേവനങ്ങൾ നൽകി വന്നിരുന്നെങ്കിലും, സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും വിപുലീകരിക്കുന്നതിനും വേണ്ടിയാണ് പുതിയ ശാഖ ആരംഭിച്ചതെന്ന് കമ്പനി സിഇഒയും സ്ഥാപകനുമായ ഷഫീക്ക് മുഹമ്മദ് വ്യക്തമാക്കി.
യുഎഇയിലും സൗദിയിലുമായി പതിനായിരത്തോളം വരുന്ന പ്രമുഖ ക്ലയന്റ്സിന് സേവനം നൽകുന്നതിലുള്ള സന്തോഷം കമ്പനി ജനറൽ മാനേജർ ദിൽഷാദ് രേഖപ്പെടുത്തി. സൗദി, കുവൈറ്റ്, ബഹ്‌റൈൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും അവന്യൂ പ്രൊഫഷണലിന് ബ്രാഞ്ചുകളുണ്ട്. പുതിയ ബ്രാഞ്ചിന്റെ പ്രവർത്തന ആരംഭത്തോടെ അബുദാബിയുടെ ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. സേവനങ്ങൾക്കായി +971 509 786 809 എന്ന നമ്പറിലോ infoauh@avenueprofessional.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
ഫോട്ടോ :അവന്യൂ പ്രൊഫഷണലിന്റെ പുതിയ ബ്രാഞ്ച് ഷഫീക്ക് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു