Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഡോ.ഷംഷീർ

ചലനശേഷി നഷ്ടപ്പെട്ടവർക്കു 9.2കോടി

ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം

അബുദാബി: പലവിധ കാരണങ്ങളാൽ ജീവിതത്തിൽ ചലന ശേഷി നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി 4 മില്യൺ ദിർഹത്തിന്റെ (9.2 കോടി രൂപ) ചികിത്സാ സഹായം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി) പുതിയതായി ആരംഭിച്ച അൽ മുദിരിസ് ഓസിയോഇന്റഗ്രേഷൻ ക്ലിനിക്കിന്റെ ഉദ്‌ഘാടന വേളയിലാണ് പ്രഖ്യാപനം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് ഈ പദ്ധതിയിലൂടെ അതിനൂതന ഓസിയോഇന്റഗ്രേറ്റഡ് പ്രോസ്തെറ്റിക് ലിംബ് ചികിത്സാ സഹായം സൗജന്യമായി നൽകും. ഓസിയോഇന്റഗ്രേഷന് ശസ്ത്രക്രിയകളിൽ വിദഗ്ദ്ധനായ ലോകപ്രശസ്ത ഓർത്തോപീഡിക് സർജൻ പ്രൊഫ. ഡോ. മുൻജിദ് അൽ മുദിരിസ് സർജറികൾ നടത്തും.
രാജ്യം ‘ഇയർ ഓഫ് കമ്മ്യൂണിറ്റി’ ആഘോഷിക്കുന്ന വേളയിൽ സമൂഹത്തിൽ സഹായം ആവശ്യമുള്ളവർക്ക് അതെത്തിക്കുകയും, അവരെ സാധാരണ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. പുതിയ ക്ലിനിക്കിലൂടെ ഇത്തരം നിരവധി സർജറികൾ നടത്താനാണ് ലക്ഷ്യമെന്നും മാനുഷികമായ സഹായത്തിലൂടെയുള്ള തുടക്കം ഏറെ അർത്ഥവത്താകുമെന്നാണ് പ്രതീക്ഷയെന്നും, ” ഡോ. ഷംഷീർ പറഞ്ഞു.
വിനാശകരമായ ഭൂകമ്പത്തെ തുടർന്ന് സങ്കീർണ ചികിത്സക്കായി സിറിയയിൽ നിന്ന് ബിഎംസിയിൽ എത്തിച്ച ഷാമിന്റെയും അവളുടെ മൂത്ത സഹോദരൻ ഒമറിന്റെയും കഥയാണ് പുതിയ സെന്റര് തുടങ്ങാൻ ഡോ. ഷംഷീറിന്‌ പ്രചോദനമേകിയത്. ഭൂകമ്പാവശിഷ്ടങ്ങളുടെ അടിയിൽ പെട്ട് കൈ കാലുകൾ നഷ്ടപെട്ടതുൾപ്പടെ മനസിനും ശരീരത്തിനും ഏറെ കേടുപാടുകളേറ്റ സഹോദരങ്ങളെ യുഎഇ രാഷ്ട്ര മാതാവും എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ ഓണററി പ്രസിഡന്റുമായ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു രാജ്യത്തേക്ക് കൊണ്ട് വന്നത്. ബിഎംസി യിലെ സങ്കീർണ ശസ്ത്രക്രിയകളുടെയും പുനരധിവാസത്തിന്റെയും ഫലമായി സഹോദരങ്ങൾ പതിയെ ജീവിതത്തിലേക്ക് നടന്ന് കയറി.
ധൈര്യപൂർവമുള്ള അവരുടെ തിരിച്ചു വരവാണ് ലോകത്തിലെ ഏറ്റവും മികച്ച പ്രോസ്തെറ്റിക് പരിഹാരം യുഎഇ യിലേക്ക് എത്തിക്കാൻ ഡോ. ഷംഷീറിനെ പ്രചോദിപ്പിച്ചത്. ഷാമിനെയും ഒമറിനെയും പോലെ ദുരന്തഭൂമികളിലും സംഘർഷ മേഖലകളിലും പെട്ട് ചലനശേഷി നഷ്ടപ്പെട്ടവർക്ക് വീണ്ടും നടക്കാൻ കഴിയണമെന്നുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം പ്രൊഫ. ഡോ. അൽ മുദിരിസുമായുള്ള പങ്കാളിത്തത്തിന് തുടക്കമിട്ടു.

മിഡിൽ ഈസ്റ്റിൽ ആദ്യമായി ഓസിയോഇന്റഗ്രേറ്റഡ് പ്രോസ്തെറ്റിക് ലിംബ് പ്രക്രിയ

ഈ സാങ്കേതികവിദ്യ യുഎഇ യിൽ അവതരിപ്പിക്കുന്നതിലൂടെ മികച്ച പരിചരണത്തിനായി കാത്തിരുന്നവർക്ക് പ്രതീക്ഷ പകരുന്നതിനൊപ്പം പ്രാദേശിക കഴിവുകളെ വികസിപ്പിക്കാനും സാധിക്കും. അതിനൂതന കൃത്രിമ അവയവം ലഭ്യമാക്കുക മാത്രമല്ല, അത് ആവശ്യക്കാർക്ക് വേഗത്തിൽ ലഭ്യമാക്കുക കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.
കുറഞ്ഞ സമയത്തെ പുനരധിവാസത്തിലൂടെ രോഗിക്ക് മികച്ച ചലനശേഷിയും സ്ഥിരതയും ലഭിക്കുമെന്നതാണ് സർജറിയുടെ പ്രത്യേകത. സോക്കറ്റുമായി കൃതിമ അവയവങ്ങൾ ബന്ധിപ്പിക്കുന്ന പരമ്പരാഗത രീതിക്ക് പകരം ടൈറ്റാനിയം ഇംപ്ലാന്റ് ഉപയോഗിച്ച് രോഗിയുടെ അസ്ഥിയിൽ നേരിട്ട് ഒരു കൃത്രിമ അവയവം ഘടിപ്പിക്കുന്ന പ്രക്രിയയാണിത്. അസ്ഥിയും ചർമവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ സ്വാഭാവിക അവയവത്തിന്റെ ചലനങ്ങളെ അനുകരിക്കാനും പരമ്പരാഗത കൃത്രിമ അവയവങ്ങളുടെ പരിമിതികളായ അസ്വസ്ഥത, ചർമരോഗങ്ങൾ, സന്ധി സങ്കീർണതകൾ എന്നിവ ഇല്ലാതാക്കാനും സാധിക്കും. ഓസിയോപെർസെപ്ഷനിലൂടെ (osseoperception) സെന്സറി ഫീഡ്ബാക്ക് വീണ്ടെടുക്കാനും കഴിയും. അൽ മുദിരിസ് ഓസിയോഇന്റഗ്രേഷൻ ക്ലിനിക് ബുർജീലിന്റെ തന്നെ സമഗ്ര ഓർത്തോപീഡിക് സെന്ററായ പെയ്‌ലി മിഡിൽ ഈസ്റ്റ് ക്ലിനിക്കുമായി ചേർന്ന് പ്രവർത്തിക്കും.
ഇറാഖിൽ നിന്ന് അഭയാർത്ഥിയായി പലായനം ചെയ്ത് ലോകം ബഹുമാനിക്കുന്ന സർജനായി മാറിയ പ്രൊഫ. ഡോ. അൽ മുദിരിസ് യുക്രൈൻ, ഇറാഖ് യുദ്ധബാധിതർ അടക്കം 1,200-ലധികം രോഗികൾക്ക് നൂതന ശസ്ത്രക്രിയ ലഭ്യമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button