Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

മ്മടെ തൃശൂർ

ദുബൈ ഭാരവാഹികൾ

മ്മടെ തൃശൂർ പൂരം ഡിസംബർ 2ന് ഇത്തിസലാത്ത് അക്കാഡമിയിൽ

ദുബൈlമ്മടെ തൃശൂരിന്റെ വാർഷിക പൊതുയോഗവും, പുതിയ സംഘടനാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. അനൂപ് അധ്യക്ഷനായി. രശ്മി, സാജിത് എന്നിവർ സംസാരിച്ചു. സുനിൽ കാഞ്ചൻ ചടങ്ങിൽ അഥിതിയായിരുന്നു. 2025-2026 പ്രവർത്തന കാലയളവിലേക്കുള്ള 45 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും, ഭാരവാഹികളെയും പൊതുയോഗം ഐക്യകണ്ഡേന തിരഞ്ഞെടുത്തു.അനൂപ് അനിൽ ദേവനെ പ്രസിഡന്റായും,സുനിൽ ആലുങ്ങലിനെ ജനറൽ സെക്രട്ടറിയായും രശ്മി രാജേഷിനെ ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. സഹ ഭാരവാഹികൾ: സജിത് ശ്രീധരൻ (സീനിയർ വൈസ് പ്രസിഡന്റ്), ഷെഹീർ അബ്‌ദുറഹ്‌മാൻ, ഷാജു പഴയാറ്റിൽ ( വൈസ് പ്രസിഡന്റ് ),
അസി ചന്ദ്രൻ, സുധീഷ്, അനിൽ അരങ്ങത്ത് ( ജോയിന്റ് സെക്രട്ടറിമാർ)
സന്ദീപ് മണപറമ്പിൽ, ദിൽജിത് സുരേഷ്, ബിനൽ ബാലൻ ( ജോയിന്റ് ട്രഷറർ).
മനീഷ്, വിഷ്ണു (ആർട്സ് സെക്രട്ടറി), ബിജു ഭാസ്കർ (സ്പോർട്സ് സെക്രട്ടറി), അഡ്വ. ബക്കർ അലി (ലീഗൽ അഡ്വൈസർ) എന്നിവരേയും തിരഞ്ഞെടുത്തു.
സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന ഈണം 2025, മ്മടെതൃശൂർ പൂരം എന്നീ മെഗാ ആഘോഷങ്ങളുടെ പ്രഖ്യാപനങ്ങളും നടന്നു.ആറിന്റെ ആറാട്ട് എന്ന ശീർഷകത്തിൽ പുതുമയും ഭംഗിയും ഒന്നിക്കുന്ന 6-ാമത് മ്മടെ തൃശൂർ പൂരം ഡിസംബർ 2-നു ഇത്തിസലാത്ത് അക്കാഡമിയിലാണ് അരങ്ങേറുക. ആറിന്റെ ആറാട്ട്പൂരം 2025 ന്റെ ആദ്യ പോസ്റ്റർ പ്രകാശനം മ്മടെ തൃശൂർ ഭാരവാഹികളായ അനൂപ് അനിൽ ദേവൻ, സുനിൽ ആലുങ്ങൽ, രശ്മി രാജേഷ്, സാജിദ്, ഷഹീർ, അസി ചന്ദ്രൻ, സുനിൽ കാഞ്ചൻ എന്നിവർക്കൊപ്പം മ്മടെ തൃശൂർ ഭാരവാഹികളും ചേർന്ന് നിർവഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button