കല്ലാച്ചിയിൽ വെള്ളംപൊങ്ങുമ്പോൾ
കോഴിക്കോട് ജില്ലയിലെ കല്ലാച്ചിയിൽ പൊതുമരാമത്ത്
പാതയിലെ വെള്ളപ്പൊക്കം എന്ന മഴക്കാല വിശേഷം ഇത്തവണ ഏറെ ദുഷ്കരം. മഴക്കൊപ്പം പല ചുമലുകൾ ചാരി പഴി വർഷവും തുടരുന്നതല്ലാതെ പരിഹാരം പാത തൊടുന്നില്ല.തലശ്ശേരി, വടകര ഭാഗങ്ങളിൽ നിന്ന് മലയോര മേഖലകളായ കുറ്റ്യാടി-തൊട്ടിൽപാലം, വാണിമേൽ- വിലങ്ങാട് പ്രദേശങ്ങളിലേക്കും തിരിച്ചും പൊതുഗതാഗത വാഹനങ്ങൾ ഉൾപ്പെടെ സഞ്ചരിക്കുന്നത്കല്ലാച്ചി വഴിയാണ്.പക്രന്തളം ചുരം റോഡിലൂടെ വയനാട്ടിലേക്ക് സുഗമ വഴി തേടുന്നവരും ഇതിലേയാണ്വാഹനങ്ങളിൽ സഞ്ചരിക്കുന്നത്.നാദാപുരം, കുറ്റ്യാടി മണ്ഡലം
നിവാസികൾ കൂടുതൽ ആശ്രയിക്കുന്ന കണ്ണൂർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്ന ഏറെ പേർക്കും
കല്ലാച്ചി സ്പർശിക്കാതെ കടന്നു പോവാനാവില്ല.
വെള്ളം കടകളുടെ ഉള്ളിലും കയറി ഉള്ളം പൊള്ളുന്ന
വ്യാപാരികൾക്ക് ഇരുട്ടടിയേൽക്കുകയാണ് പതിവ്.
നാദാപുരം പഞ്ചായത്ത് അധികൃതരും വ്യാപാരികളുടെ
രണ്ട് സംഘടന,ഹോട്ടൽ-റസ്റ്റോറന്റ് സംഘടന പ്രതിനിധികളും, പാർട്ടികളുടെ നേതാക്കളും പങ്കെടുക്കുന്ന യോഗത്തിൽ ദീപസ്തംഭം കണക്കെ നിൽക്കാനാവും എംഎൽഎയുടെ നിയോഗം.കച്ചവടക്കാർ പുറന്തള്ളുന്ന മാലിന്യങ്ങൾ കാരണം ഓടകൾ അടയുന്നതാണ് വെ ള്ളപ്പൊക്കത്തിന് കാരണം എന്ന പൊതുവികാരത്തിൽ
ഊന്നിയ ശകാരം വ്യാപാരി പ്രതിനിധികൾ സഹിക്കും.
പാതയോരങ്ങളിലെ വീട് മുറ്റങ്ങൾ ഇന്റർലോക്ക് ചെയ്തതും മതിലുകൾ കെട്ടിയതുമാണ് കാരണം എന്ന പരിസ്ഥിതി വാദം
പ്രവാസികളെ ഉന്നമിട്ടും ഉയരും.മഴക്കാല പൂർവ്വ ശുചീകരണം എന്ന മഹാമഹ മുഹൂർത്തം കാത്ത് മാലിന്യം അവഗണിച്ച തദ്ദേശസ്വയംഭരണാധികാരികൾ അകവും പുറവും ചിരിച്ച്അ ധരവ്യായാമം നടത്തി ജയിക്കും.
ശാശ്വത പരിഹാരം എന്ന അജണ്ട
നടപ്പാവാതിരിക്കെ ഈ കാലവർഷവും കടന്നുപോവും.സൂപ്പി വാണിമേൽ