ഡി എസ് എസ് ജൂൺ 27 മുതൽ ,റെസ്റ്റോറന്റ് വീക്ക് ജൂലൈ നാല് മുതൽ
ദുബൈ |ഇത്തവണത്തെ വേനൽ വിസ്മയോത്സവം (ദുബൈ സമ്മർ സർപ്രൈസസ്) ജൂൺ 27 മുതൽ ഓഗസ്റ്റ് 31 വരെ നടക്കും .നഗരത്തിലുടനീളം ആയിരക്കണക്കിന് പരിപാടികൾ ഒരുക്കുമെന്നു ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു .താമസക്കാർക്കും സന്ദർശകർക്കും 66 ദിവസത്തേക്ക് അവിശ്വസനീയമായ വിലക്കിഴിവ് ലഭിക്കും .ഡിഎസ്എസ് ചരിത്രത്തിൽ ആദ്യമായി, നഗരത്തിന്റെ റീട്ടെയിൽ മേഖല മൂന്ന് വ്യത്യസ്ത ഷോപ്പിംഗ് വിൻഡോകൾ അവതരിപ്പിക്കും . സമ്മർ ഹോളിഡേ ഓഫറുകൾ, ഗ്രേറ്റ് ദുബൈ സമ്മർ സെയിൽ, ബാക്ക് ടു സ്കൂൾ , എക്സ്ക്ലൂസീവ് റീട്ടെയിൽ പ്രമോഷനുകൾ, റിവാർഡുകൾ, അതിശയകരമായ മാൾ ആക്ടിവേഷനുകൾ, സംഗീത വിരുന്നുകൾ , ലോകോത്തര ഡൈനിംഗ് എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട് . ജൂൺ 27 മുതൽ 29 വരെ വാരാന്ത്യ ആഘോഷങ്ങൾ ഉൾപ്പെടെയുള്ള തത്സമയ സംഗീത കച്ചേരികൾ ആസ്വദിക്കാം .ജൂലൈ 4 മുതൽ 13 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ രണ്ട് ഇതിഹാസ കച്ചേരികൾ ഉണ്ടാകും . ജൂൺ 27 ന് ജുമൈറ സബീൽ സരായിൽ ജാസിയത്ത്ബ നാഹ്, ജൂൺ 29 ന് കൊക്ക-കോള അരീനയിൽ അദ്നാൻ സാമി ലൈവ്, ജൂലൈ 3 ന് ദുബൈ ഓപ്പറയിൽ അഡോണിസ്, ജൂലൈ 19 ന് ട്രേഡ് സെന്ററിൽ ശ്രേയ ഘോഷാൽ ലൈവ്, ആഗസ്റ്റ് 29, 30 തീയതികളിൽ ദുബൈ ഓപ്പറയിൽ മെയ്ഡ് ഇൻ കുവൈത്ത് നാടക എന്നിവ നടത്തും .ജൂലൈ 4 മുതൽ 12 വരെയാണ്സമ്മർ റെസ്റ്റോറന്റ് വീക്ക് .