എഞ്ചിനീയറിംഗ് കോളേജ് അലുംനി വാർഷികാഘോഷം
ദുബൈlകോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ യുഎഇ ചാപ്റ്റർ, സീറ്റ യുഎഇ യുടെ വാർഷികാഘോഷം സ്മൃതി 2025 എന്ന പേരിൽ സംഘടിപ്പിച്ചു.
ഇന്ത്യൻ കോൺസൽ (പ്രോട്ടോകോൾ, വെൽഫയർ, കൾചർ) ബിജെന്ദർ സിംഗ് ഉദ്ഘാടനം ചെയ്തു. സംവിധായകനും സീറ്റ അലുംനി കൂടിയായ ബേസിൽ ജോസഫ് മുഖ്യാതിഥി ആയി. കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റി (സി ഡി എ) പ്രതിനിധി അഹ്‌മദ് അൽ സാബി പ്രത്യേക ക്ഷണിതാവായി . സീറ്റ യുഎഇ പ്രസിഡന്റ് അജിത്ത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ് ആശംസ അറിയിച്ചു. സ്മൃതി ഇവന്റ് കൺവീനർ പ്രേം ശങ്കർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സെക്രട്ടറി ബിജു തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ഷബീർ അലി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, അക്കാഫ് അസോസിയേഷൻ സെക്രട്ടറി ദീപു ഏ എസ്സ്, അനീഷ് സമദ്, സജീബ് കോയ എന്നിവർ ആശംസ അറിയിച്ചു.
600-ൽ പരം അംഗങ്ങൾ ഒത്തുകൂടിയ പരിപാടിയിൽ അലുംനി അംഗങ്ങൾ അവതരിപ്പിച്ച പരിപാടികൾക്ക് ജോയിന്റ് സെക്രട്ടറി ജയ് കൃഷ്ണ, ജോയിന്റ് ട്രഷറർ കന്യ ശശീന്ദ്രൻ, നിഷ ഉദയകുമാർ, സിസിൻ സെലിൻ, ഷെറിൻ സുഗതൻ, നസറുൽ ഇസ്ലാം, രാജേഷ് രാധാകൃഷ്ണൻ, റാഫി മൊഹമ്മദ്, സഞ്ജന ജയകൃഷ്ണൻ, വിജേഷ് വിജയൻ, ധന്യ ജയകൃഷ്ണൻ, ലക്ഷ്‌മി പ്രേം, നീതു ലിജേഷ്, അരുണ സുബിൻ, മാലിനി സുരേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.
അലുംനികളുടെ മക്കളുടെ മികവിന് എല്ലാ വർഷവും നൽകിവരുന്ന അക്കാഡമിക് /നോൺ -അക്കാദമിക്സ് എക്സലൻസ് അവാർഡ് ചടങ്ങിൽ നൽകുക ഉണ്ടായി. സീറ്റ യുഎഇ മുൻ പ്രസിഡന്റും യുഎയിലെ അറിയപ്പെടുന്ന ബാഡ്മിന്റൺ താരവും കൂടിയായ അബ്ദുൽ ലത്തീഫിനുള്ള യാത്രയപ്പ് ചടങ്ങ് കൂടിയായി വേദി..