ശൈഖ് സുൽത്താനെ യുനെസ്കോ ആദരിച്ചു
ഷാർജIഅറബി ഭാഷയുടെ ചരിത്ര കോർപ്പസ് പൂർത്തിയാക്കിയതിന്റെയും യുനെസ്കോയുടെ ലൈബ്രറിയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയതിന്റെയും ആഘോഷത്തിന്റെ ഭാഗമായി യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന (യുനെസ്കോ) ആദരിച്ചു.
“അറബിക് ഭാഷ: പൈതൃകത്തിനും അറിവിനും ഇടയിലുള്ള ഒരു പാലം” എന്ന വിഷയത്തിൽ പാരീസിലെ യുനെസ്കോയുടെ ആസ്ഥാനത്ത് നടന്ന ഔപചാരിക ചടങ്ങിലാണ് ഇത് നടന്നത്. ഷാർജ ഭരണാധികാരിയുടെ പത്നിയും കുടുംബകാര്യ സുപ്രീം കൗൺസിൽ ചെയർപേഴ്‌സണുമായ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി, ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
, യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ, ഫ്രാൻസിലെ യുഎഇ അംബാസഡർ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഒവൈസ്, ഷാർജ സാംസ്കാരിക വകുപ്പ് ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഒവൈസ് , ജമാൽ സലിം അൽ തുറൈഫി, ഡോ. അഹമ്മദ് ബിൻ റക്കാദ് അൽ അമേരി, .അലി അൽഹാജ് അൽ അലി, ജനറൽ മുഹമ്മദ് ഹസൻ ഖലാഫ്, താരിഖ് സയീദ് സന്നിഹിതരായി