Dubai: +971506749971, India: +919746311413, kmabbas@gmail.com

Middle east

ലുലു

വാല്യു ഷോപ്പിങ് സ്റ്റോർ

ലുലുവിൻറെ വാല്യൂ ഷോപ്പിങ് സ്റ്റോറായ ലോട്ട് അൽ വഹ്ദയിൽ തുറന്നു

ഷാർജ : മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ലുലുവിൻറെ വാല്യൂ ഷോപ്പിങ് കേന്ദ്രമായ ലോട്ടിൻറെ രണ്ടാമത്തെ സ്റ്റോർ ഷാർജയിൽ തുറന്നു. അൽ വഹ്ദ ലുലു ഹൈപ്പർമാർക്കറ്റ് ഫസ്റ്റ്ഫ്ലോറിലാണ് പുതിയ ലോട്ട് സ്റ്റോർ. 47000 സ്ക്വയർ ഫീറ്റിലുള്ള പുതിയ സ്റ്റോർ , ജിസിസിയിലെ ലുലുവിൻറെ ഏറ്റവും വലിയ ലോട്ട് കൂടിയാണ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഷാർജ അൽ വഹ്ദ ലോട്ടിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു.
കുറഞ്ഞ നിരക്കിൽ മികച്ച ഉത്പന്നങ്ങൾ ഉപഭോക്താൾക്ക് ഉറപ്പാക്കുകയാണ് ലോട്ട് എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ഈ വർഷം ജിസിസിയിൽ അമ്പതിലേറെ ലോട്ട് സ്റ്റോറുകൾ തുറക്കും. റീട്ടെയ്ൽ മേഖല മാറ്റത്തിൻറെ പാതയിലാണെന്നും വാല്യൂകൺസ്പ്റ്റ് സ്റ്റോറുകൾ കൂടുതൽ വിപുലമാക്കുമെന്നും യൂസഫലി കൂട്ടിചേർത്തു.
19 ദിർഹത്തിൽ താഴെ വിലയിലാണ്
നിരവധി ഉത്പന്നങ്ങൾ ലോട്ടിൽ ലഭ്യമാക്കിയിരിക്കുന്നത്. സ്റ്റേഷനറി, വീട്ടുപകരണങ്ങൾ, ഫാഷൻ, തുണിത്തരങ്ങൾ, ജ്വല്ലറി അക്സസറീസ്, ടോയ്സ്, ട്രാവൽ അക്സസറീസ് തുടങ്ങി വിപുലമായ ഉത്പന്നങ്ങളുടെ ശേഖരമാണ് ലോട്ടിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ജിസിസിയിലെ 14 ആമത്തേതും യുഎഇയിലെ 7ആമത്തേതുമാണ് ഷാർജ അൽ വഹ്ദയിലേത്. ലുലു സിഇഒ സെയ്ഫി രൂപാവാല, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ, ലുലു ഇൻറർനാഷ്ണൽ ഹോൾഡിങ്ങ്സ് ഡയറക്ടർ ആനന്ദ് എ.വി, ബയിങ്ങ് ഡയറക്ടർ മുജീബ് റഹ്മാൻ തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button