Dubai: +971506749971, India: +919746311413, kmabbas@gmail.com

Middle east

നന്ദകുമാർ

ജി സി സി യിലെ പ്രമുഖ മാർക്കറ്റിംഗ് ലീഡേഴ്സ് കൂട്ടത്തിൽ

വി നന്ദകുമാർ ജി സി സിയിൽ ഏറ്റവും പ്രമുഖ മാർക്കറ്റിംഗ് ലീഡേഴ്‌സിന്റെ കൂട്ടത്തിൽ
ദുബൈ |ജി സി സിയിൽ ഏറ്റവും പ്രമുഖരായ നാല് മാർക്കറ്റിംഗ് ലീഡേഴ്‌സിന്റെ കൂട്ടത്തിൽ മലയാളി . ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാറാണ് ഇടം പിടിച്ചത് . ദുബൈയിൽ ട്രൈബ് – ദി സി എം ഒ കണക്റ്റ് പരിപാടിയോടനുബന്ധിച്ചു ഖലീജ് ടൈംസാണ്
പട്ടിക പുറത്തിറക്കിയത് . ദുബൈ ഹോൾഡിംഗ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഹുദ ബുഹുമൈദ് ഒന്നാമതാണ്.എമിറേറ്റ്സ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, മാർക്കറ്റിംഗ് & ബ്രാൻഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബുത്രോസ് ബുത്രോസ് ,പ്യുർഹെൽത്ത്ചീഫ് മാർക്കറ്റിംഗ് ഓഫീസർ മോദ് ബുഖാഷ് രണ്ടും മൂന്നും സ്ഥാനത്തുണ്ട് . കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തയാറാക്കിയ ഈ പട്ടിക മികവ്, നവീകരണം, നേതൃത്വം എന്നിവയെ ആഘോഷിക്കുന്നുവെന്നു സംഘാടകർ പറഞ്ഞു .വി നന്ദകുമാർ ലുലുവിൽ 25 വർഷം തികച്ചു.നേരത്തെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായിരുന്ന നന്ദകുമാർ പിന്നീട് മാർക്കറ്റിംഗ് മേധാവിയും 2010 ൽ ഡയറക്ടറും ആയി.ലുലുവിൻ്റെ ആസൂത്രണങ്ങളിൽ നിർണായക പങ്കുവഹിച്ചു വരുന്നു.മധ്യപൗരസ്ത്യ മേഖലയിലെ മികച്ച അഞ്ച് പ്രഫഷണൽമാരിൽ ഒരാളായി ഫോബ്സ് തിരഞ്ഞെടുത്തിരുന്നു .ഇന്ത്യയിൽ ഇന്ത്യൻ എക്സ്പ്രസ്,ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പുകളിൽ നിന്നുള്ള അനുഭവ സമ്പത്തുമായാണ് യു എ ഇയിലെത്തിയത്.തിരുവനന്തപുരം സ്വദേശിയാണ്.

ഖലീജ് ടൈംസ് പുറത്തുവിട്ട പട്ടികയിൽ ഗൾഫ് മേഖലയിലെ 39 മുൻനിര സി ഇ ഒമാർ
പട്ടികയിൽ ഇടം നേടിയ ഏക മലയാളി ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ

ദുബൈ – യുഎഇയിലെ പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഖലീജ് ടൈംസ് പുറത്തിറക്കിയ ജിസിസിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് വിദ്​ഗധരുടെ പുതിയ പട്ടികയിൽ ഇടംനേടി 39 ഓളം വ്യത്യസ്ത മേഖലയിലെ മാർക്കറ്റിംഗ് വിദഗ്ദ്ധർ. ദുബൈ ഹോൾഡിംഗിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഹുദാ ബുഹുമൈദും, എമിറേറ്റ്സ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബൂട്രോസ് ബൂട്രോസുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ . മേഖലയിലെ മുൻനിര റീട്ടെയ്‌ലറായ ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ​ഗ്ലോബൽ ഡയറക്ടറായ വി. നന്ദകുമാറാണ് നാലാം സ്ഥാനത്ത്. ലുലു ഗ്രൂപ്പിന്റെ ശക്തമായ മാർക്കറ്റിംഗ് നയവും, റീട്ടെയിൽ മേഖലയിലെ നവീന മാർക്കറ്റിങ്ങ് സ്ട്രാറ്റജികൾക്കുമുള്ള അം​ഗീകാരം കൂടിയായി ഇത്.

പട്ടികയിൽ ഉൾപ്പെട്ട മറ്റ് ശ്രദ്ധേയരായവർ :

• ബെൻജമിൻ ഷ്രോഡർ – അൽ ഫുത്തൈം ഗ്രൂപ്പ്
• ജോർജ് പേജ് – എതിഹാദ് എയർവെയ്സ് ഗ്ലോബൽ മാർക്കറ്റിംഗ് ഹെഡ്
• ലേയൽ എസ്കിൻ ഇൽമാസ് – യൂണിലീവർ
• മൈ ചെബ്ലാക്ക് – എമിറേറ്റ്സ് എൻബിഡി
• കാർല ക്ലംപനാർ – IKEA
• ഒമർ സാഹിബ് – സിഎംഒ MENA, സാംസങ് ഇലക്ട്രോണിക്സ്
• മുഹമ്മദ് യൂസുഫ് താരിർ – സിഎംഒ, മൊണ്ടെലീസ് ഇന്റർനാഷണൽ

ദുബൈയിൽ നടന്ന പ്രമുഖ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് സമിറ്റിലായിരുന്നു പട്ടിക പ്രകാശനം. വിവിധ മേഖലയിൽ നിന്നുള്ള വിദ്​ഗധരായ ജുറി പാനലാണ് പട്ടിക തയാറാക്കിയത്

*ജൂറി പാനൽ*:
• രവി റാവു – ഫൗണ്ടർ ആൻഡ് ഡയറക്ടർ, ഗ്രാവിറ്റി അഡ്വൈസറി
• ബാസ്സൽ കാകിഷ് – സിഇഒ, പബ്ലിസിസ് ഗ്രൂപ്പ് ME & തുര്‍ക്കി
• എൽഡ ചൂഷെയർ – സിഇഒ, ഓംനികോം മീഡിയ ഗ്രൂപ്പ് MENA
• ഘസ്സാൻ ഹർഫൂഷ് – ഗ്രൂപ്പ് സിഇഒ, MCN MENAT പ്രസിഡൻറ്

ബ്രാൻഡ് ഇംപാക്റ്റ്, ബിസിനസ് ഗ്രോത്ത് , നവീന ആശയങ്ങൾ, ക്രൈസിസ് കമ്മ്യൂണിക്കേഷൻ, നേതൃത്വ മികവ് എന്നിവ വിലയിരുത്തിയാണ് റാങ്കിങ്ങ്. ഡിജിറ്റൽ മാറ്റങ്ങളും, AI മുന്നേറ്റങ്ങളും ഉൾപ്പെടുത്തിയുള്ള മാർക്കറ്റിംഗ് നയങ്ങളും കൂടി പരി​ഗണിച്ചാണ് പട്ടിക തയാറാക്കിയത്.
മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മേഖലയിൽ മൂന്ന് പതിറ്റാണ്ടോളം അനുഭവ സമ്പത്തുള്ള വി നന്ദകുമാർ, കഴിഞ്ഞ 25 വർഷമായി ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് മാറ്റത്തിന് നേതൃത്വം നൽകുന്നു. 22 രാജ്യങ്ങളിലായി വ്യാപിച്ചുള്ള 300 ലേറെയുള്ള പ്രൊഫഷണൽ ടീമിനെ അദ്ദേഹം നയിക്കുന്നു. സ്ഥാപകനും ചെയർമാനുമായ എം.എ യൂസഫലി നയിക്കുന്ന ലുലുവിനെ ആഗോള റീട്ടെയിൽ ബ്രാൻഡും ജനകീയ ബ്രാൻഡുമാക്കി മാറ്റിയതിൽ നന്ദകുമാർ നിർണായക പങ്കുവഹിക്കുന്നു.
‌2024-ൽ അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിൽ ലുലു ഗ്രൂപ്പിന്റെ ഐപിഒയ്ക്ക് 25 മടങ്ങ് ഓവർസബ്സ്ക്രിപ്ഷൻ ലഭിച്ചതിനു പിന്നാലെയാണ് ഈ അംഗീകാരം. മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിങ്ങ് പ്രൊഫഷണലായി ഫോബ്സ് മാ​ഗസിൻ നേരത്തെ നന്ദകുമാറിനെ തെരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ ​ഗൾഫ് മേഖയിൽ കമ്മ്യൂണിക്കേഷൻ രം​ഗത്ത് സജീവമാകുന്നതിന് മുൻപ് ഇന്ത്യയിൽ ടൈംസ് ഓഫ് ഇന്ത്യയിലും, ഇന്ത്യൻ എക്സ്പ്രസിന്റെയും ഭാ​ഗമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button