ജി ഡി ആർ എഫ് എ ദുബൈക്ക് അജ്മാൻ ടൂറിസം വകുപ്പിന്റെ ആദരം
————————-
ദുബൈ |തന്ത്രപരമായ സഹകരണത്തിനും മികച്ച പ്രവർത്തനങ്ങൾക്കും ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന് (ജി ഡി ആർ എഫ് എ) അജ്മാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടൂറിസം ഡെവലപ്‌മെന്റിന്റെ ആദരം. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രത്യേക ചടങ്ങിൽ അജ്മാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടൂറിസം ഡെവലപ്‌മെന്റ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി, ജി ഡി ആർ എഫ് എ- ദുബൈ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ഇരു വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ പങ്കെടുത്തു