ഐ.പി.എ ക്ക് പുതിയ ചെയർമാൻ റിയാസ് കിൽട്ടൺ
ദുബൈIയുഎഇയിലെ പ്രമുഖ മലയാളി ബിസിനസ് നെറ്റ്വർക്കായ ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷന്റെ (ഐപിഎ) പൊതുയോഗം ദുബൈ വച്ച് നടന്നു .”ലെറ്റ്സ് ടേക്ക് ഓഫ്” എന്ന പേരിലുള്ള ഈ സംഗമത്തിൽ, വരുന്ന രണ്ടു വർഷത്തേക്കുള്ള ഐപിഎയുടെ പുതിയ ചെയർമാനായി റിയാസ് കിൽട്ടനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
അസോസിയേഷന്റെ മറ്റ് പ്രധാന ഭാരവാഹികളായി അയൂബ് കല്ലട വൈസ് ചെയർമാനായും യൂനുസ് തണൽ കൺവീനറായും, ഷാജി നെരിക്കൊല്ലി ട്രഷററായും സ്ഥാനമേറ്റു.
സി എ ശിഹാബ് തങ്ങൾ, മുനീർ അൽ വഫ എന്നിവർ നേതൃത്വം വഹിച്ച പ്രോഗ്രാമിൽ, റഫീഖ് അൽ മായർ സ്വാഗതം പറഞ്ഞു
ഐപിഎയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡയറക്ടർ ബോർഡിനെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗത്തിൽ തീരുമാനിച്ചു. ഹാരിസ് കാട്ടകത്ത്, കബീർ ടെലികോൺ, നാഗരാജ് റാവു (ഭീമാ ജ്വല്ലറി) ബിബി ജോൺ യു. ബി. എൽ, , നൗഷീർ എൻറേ എന്നിവരാണ് മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. ഫിറോസ് അബ്ദുള്ള, അഹ്സാൻ, അൻവർ മാനംകണ്ടത്ത്, ഫൈസൽ ഇബ്രാഹിം, ബൈജു ടോക്യോ, ഫർഹാൻ അക്തർ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.പുതിയ ബോർഡ് അംഗങ്ങളായ അയൂബ് കല്ലട (വൈസ് ചെയർമാൻ )നാഗരാജ് റൗ “ഭീമ ജ്വല്ലറി” (ബോർഡ് മെമ്പർ) എന്നിവർ സംസാരിച്ചു .
മലയാളി സംരംഭകരെ ഒരുമിപ്പിക്കാനും പരസ്പര സഹകരിക്കാനും ലക്ഷ്യമിട്ടുള്ള ഐപിഎ,യു എ ഇ പ്രവാസലോകത്തെ ഏറ്റവും വലിയ മലയാളി, ബിസിനസ് ശൃംഖലകളിൽ ഒന്നാണ്. കൂടുതൽ മേഖലകളിലേക്ക് ഐപിഎയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും പരസ്പര ബിസിനസ് അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും മലയാളി സംരംഭകർക്കിടയിൽ സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട റിയാസ് കിൽട്ടൻ അറിയിച്ചു.സംരംഭക പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്നതിനും മലയാളി ബിസിനസുകാരെ കൂടുതൽ ശാക്തീകരിക്കുന്നതിനും പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഫൗണ്ടർമാരായ എ കെ ഫൈസലും ഷാഫി അൽ മുർഷിദിയും വ്യക്തമാക്കി.
ഐപിഎയുടെ മുൻ ചെയർമാൻമാരായ സഹീർ സ്റ്റോറീസ്, എ കെ ഫൈസൽ, സൈനുദ്ദീൻ ഹോട്ട്പാക്ക്, , ഷംസുദ്ദീൻ നെല്ലറ, ഷംസുദ്ദീൻ ഫൈൻ ടൂൾസ്,
ഫൗൺഡേഴ്സ് &അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ ആയ , റിയാസ് കിൽട്ടൻ, ഹാരിസ് കെ കെ, യൂനസ് തണൽ, ബഷീർ പാൻ ഗൾഫ്, ത്വൽഹത്ത് ഫോറം ഗ്രൂപ്പ്, അഡ്വ. അജ്മൽ,റിയാസ് കൂവിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
മുൻകാല ഭാരവാഹികളെ മൊമന്റോ നൽകി ആദരിച്ചു സഹകാരികളെ ചടങ്ങിൽ അനുമോദിക്കുകയും ചെയ്തു. മുഹമ്മദ് മദനി, അനസ് മനാറ , മ റിയാസ് ഹക്കിം എന്നിവർ അനുമോദനം അർപ്പിക്കുകയും ചെയ്തു.



