കുമ്പളlദേശീയപാത വികസനത്തിൻ്റെ ഭാഗമായി ആരിക്കാടിയിൽ ടോൾഗേറ്റ് സ്ഥാപിക്കുന്നത് നീതിയുക്‌തമല്ലെന്ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർളെ.തലപ്പാടിയിൽ ടോൾഗേറ്റ് നിലവിലുണ്ട്.തലപ്പാടി-ചെങ്കള റീച്ചിൽ മറ്റൊരു ടോൾഗേറ്റ് സ്ഥാപിക്കുന്നത് ശരിയല്ല.ദേശീയ പാത അതോറിറ്റി യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇവിടെ ടോൾഗേറ്റ് സ്ഥാപിക്കാൻ നീക്കം നടത്തുന്നത്.ഇതിനെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്നും അഷ്റഫ് അറിയിച്ചു
0 204 Less than a minute