Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

സംരംഭകത്വം

ഫോറം സംഘടിപ്പിച്ചു

സംരംഭകത്വ സംസ്കാരം ശക്തിപ്പെടുത്താൻ മേക്കേഴ്‌സ് ഫോറം സംഘടിപ്പിച്ചു

ദുബൈ|യുവജനങ്ങളുടെ സംരംഭകത്വ ശേഷിയെ സമൂഹത്തിന്റെ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദുബൈയിൽ ഒൻ്റർപ്രണേർസ് മേക്കേഴ്‌സ് ഫോറം ശ്രദ്ധേയമായി. “ഹാർഡ് ഇൻ ഹാർഡ്” എന്ന പേരിലുള്ള ഈ സംരംഭം ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്‌എ) ആണ് സംഘടിപ്പിച്ചത്. അൽ ഖവാനീജ് മജ്ലിസിൽ നടന്ന ഈ ഉന്നതതല സമ്മേളനത്തിൽ പ്രമുഖരായ സ്വദേശി സംരംഭകരും, വിവിധ സർക്കാർ വകുപ്പുകളിലെ പ്രതിനിധികളും, യുവ കണ്ടന്റ് ക്രിയേറ്റർമാരും പങ്കെടുത്തു. “വിജയകഥകൾ” എന്ന സെഷൻ ഫോറത്തിലെ ശ്രദ്ധേയമായ ഒരനുഭവമായിരുന്നു. എമിറാത്തി സംരംഭകരായ സഈദ് അൽ മുചത്വി, ബുതൈന അൽ മറി, ഹാല അൽ കർഗാവി, അബ്ദുല്ല അൽ അവധി എന്നിവർ തങ്ങളുടെ സംരംഭകത്വ യാത്രയിലെ അനുഭവങ്ങളും വെല്ലുവിളികളും പങ്കുവെച്ചു. ഒരു സംരംഭത്തിന്റെ വിവിധ ഘട്ടങ്ങളിൽ സർക്കാർ പിന്തുണയുടെ പ്രാധാന്യവും, പ്രാദേശികമായ പ്രത്യേകതകൾക്ക് അനുസൃതമായ പുതിയ ബിസിനസ് രീതികൾ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അവർ എടുത്തുപറഞ്ഞു.സംരംഭകത്വത്തിലെ സ്വാധീനികൾ” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സംരംഭകത്വത്തെക്കുറിച്ചുള്ള അവബോധം വളർത്താൻ എങ്ങനെ ഉപയോഗിക്കാം എന്ന് വിശകലനം ചെയ്തു. യു.എ.ഇ. യുവ സംരംഭക കൗൺസിൽ ചെയർമാൻ അബ്ദുല്ല ബിൻ നൈം അൽ ദരൈ, കൗൺസിൽ അംഗം ലതിഫ ബിൻ ഹൈദർ, സംരംഭകനും കണ്ടന്റ് ക്രിയേറ്ററുമായ ഖലീഫ അൽ മഹൈരി എന്നിവർ സംസാരിച്ചു

ജിഡിആർഎഫ്‌എ ഇത്തരത്തിലുള്ള ഒരു സംരംഭം സംഘടിപ്പിക്കുന്നത് ഇത് മൂന്നാം തവണയാണ്. ഫോറത്തിലെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്ന്, സംരംഭകത്വത്തിന് സർക്കാരിന്റെ പിന്തുണയുടെ പ്രാധാന്യവും, സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തത്തിലൂടെ സംരംഭങ്ങൾ എങ്ങനെ വളർത്താം എന്നതുമായിരുന്നു. സംരംഭകത്വ കാര്യങ്ങൾക്കായുള്ള മന്ത്രി അലിയ അബ്ദുല്ല അൽ മസ്രൂയി, ദുബൈ സാമൂഹിക വികസന അതോറിറ്റി ഡയറക്ടർ ജനറൽ ഹസ്സാ ബിൻത് ഈസ്സ ബുഹുമൈദ്, ജിഡിആർഎഫ്‌എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി തുടങ്ങിയവർ മുഖ്യ അതിഥികളായി പങ്കെടുത്തു.
ഫോറത്തിന്റെ ആദ്യ സെഷനിൽ നടന്ന “സർക്കാരിന്റെ സംരംഭകത്വ ശാക്തീകരണം” എന്ന ചർച്ചയിൽ സംസാരിച്ച അലിയ അബ്ദുല്ല അൽ മസ്രൂയി, സംരംഭകത്വം ഇന്ന് സാമൂഹിക വികസനത്തിനുള്ള ഒരു പ്രധാന ഉപാധിയായി മാറിയിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു. യുവ സംരംഭകരെ കൂടുതൽ ശക്തരാക്കുന്നതിന് സ്ഥിരമായ സ്ഥാപനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് ഹസ്സാ ബിൻത് ഈസ്സ ബുഹുമൈദ് ചൂണ്ടിക്കാട്ടി. സർക്കാരിന്റെ സഹായം ആശയങ്ങളെ പ്രായോഗികമായ സാമ്പത്തിക-സാമൂഹിക മാതൃകകളാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു എന്ന് ലഫ്. ജനറൽ അൽ മറി ഈ വേളയിൽ ഓർമ്മിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button