കുമ്പളlആരിക്കാടി കോട്ടൻ്റടുക്കൽ ടോൾ ഗേറ്റ് സ്ഥാപിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ ശ്രമം പ്രതിഷേധം ക്ഷണിച്ചു വരുത്തി.ദേശീയ പാത തലപ്പാടി-ചെങ്കള റീച്ചിൽ ചുങ്കക്കവാടം ഇല്ലെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം.തലപ്പാടിയിൽ ചുങ്കക്കവാടം ഉള്ളതാണ് കാരണം.20 കിലോമീറ്റർ ദൂരത്തിൽ വീണ്ടും ചുങ്കക്കവാടം ഏർപെടുത്തുന്നത് ശരിയല്ലെന്ന് എ കെ എം അഷ്റഫ് എം എൽ എ ചൂണ്ടിക്കാട്ടി.60 കിലോമീറ്റർ ഇടവിട്ടാണ് ദേശീയ പാതയിൽ ചുങ്കക്കവാടം വരേണ്ടത്.പെരിയയിലാണ് കവാടം സ്ഥാപിക്കേണ്ടത്.ആരിക്കാടിയിൽ നാട്ടുകാർ നിർമാണം തടഞ്ഞു.
0 154 Less than a minute