Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഐ എസ് സി അബൂദബി

സാമൂഹിക വർഷാചരണം

യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ

അബുദാബി : യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടക്കമിട്ട ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയറിയിച്ച് ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ അബുദാബി. ISC ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ൻ പോസ്റ്റർ അനാച്ഛാദനം ചെയ്ത് ക്യംപെയ്ന് തുടക്കമിട്ടു. ഇയർ ഓഫ് കമ്മ്യൂണിറ്റി പോലുള്ള ക്യാംപെയ്നുകൾ നടപ്പാക്കുന്ന യുഎഇയുടെ നയങ്ങൾ പ്രശംസനീയമെന്ന് മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഏറ്റവും മികച്ചതാണെന്നും വാണിജ്യ വ്യവസായ രംഗങ്ങളിലുള്ള മികച്ച സൗഹൃദം, ഭാവിതലമുറയ്ക്കും കരുത്തേകുന്നതെന്നും മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറിയെന്നും രാജ്യത്തിന്റെ വികസനത്തിന് പ്രവാസ സമൂഹം നൽകുന്ന പിന്തുണ എടുത്തുപറയേണ്ടെന്നതെന്നും മുൻരാഷ്ട്രപതി വ്യക്തമാക്കി. പ്രവാസികളാണ് ഇന്ത്യയുടെ യഥാർത്ഥ അംബാസഡർമാരെന്നും , സാമൂഹിക സേവനത്തിന് മുൻതൂക്കം നൽകുന്ന ISC ചെയർമാൻ എം.എ യൂസഫലിയുടെ പ്രവർത്തനം മാതൃകാപരമെന്നും മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
സാമൂഹിക ഉന്നമനത്തിനും സംസ്കാരിക പൈതൃകത്തിനും കരുത്തേകുന്ന യുഎയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് കൂടുതൽ പിന്തുണ നൽകുകയാണ് ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ എന്നും എം.എ യൂസഫലി കൂട്ടിചേർത്തു.

ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ISC പ്രസിഡന്റ് ജയ്റാം റായ്, ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി. വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button