കാസർകോട്lദേശീയ പാത വികസനത്തിൽ ഏറ്റവും നിർണായകമായ കാസർകോട് മേൽപാലം തുറന്നു.കുമ്പള മുതൽ വിദ്യാനഗർ വരെ യാത്രക്കാർക്ക് സർവീസ് റോഡ് കയറാതെ എത്താം.താളിപ്പടപ്പ് മുതൽ നായൻമാർ മൂല വരെ നീണ്ടു കിടക്കുന്ന മേൽപാലം കേരളത്തിലെ ഏറ്റവും വലിയ സ്ട്രെച്ചുകളിലൊന്നാണ്.1.12കിലോമീറ്ററാണ് ഒറ്റത്തൂണുകളിലുള്ള പാലം. മംഗലാപുരം ഭാഗത്തു നിന്ന് വാഹനം കാസർകോട് ടൗണിലേക്ക് എക്സിറ്റ്ചെയ്യേണ്ടത് അടുക്കത്ത് ബയലിൽ.
ടൗണിൽ നിന്ന് മംഗലാപുരം ഭാഗത്തേക്ക് പോകുന്ന വാഹനം പ്രവേശിക്കേണ്ടതും അട്ക്കത്ത്ബയലിൽ.
കാസർകോട് ടൗണിൽ നിന്ന് ചെർക്കള പോവുമ്പോൾ 6 വരി പാതക്ക് പ്രവേശനം അണങ്കൂരിൽ.
ചെർക്കള ഭാഗത്തു നിന്ന് വാഹനം കാസർകോട് ടൗണിലേക്ക് പോകേണ്ടത് തായൽ അണങ്കൂരിലൂടെ.
കാസർകോട് ഫ്ലൈഓവർ കഴിഞ്ഞാൽ സർവീസ് റോഡിലേക്ക് ബി സി റോഡ് വഴി.
കേരളത്തിന്റെ വികസനകുതിപ്പിൽ വലിയ മുന്നേറ്റമാണ് ഈ റോഡ് . കാസർകോട് മേൽപാലം കയറിയാൽ നഗരക്കുരുക്കിൽ പെടാതെ യാത്ര ചെയ്യാം.തലപ്പാടിമുതൽ ചെങ്കള വരെ ഈ ആദ്യ റീച്ച് വികസനം അതിവേഗത്തിലാണ്. ഊരാളുങ്കൽ സൊസൈറ്റിക്കാണ്കരാർ. തിരുവനന്തപുരം കഴക്കൂട്ടംവരെ ആറുവരിയായി ദേശീയപാത 66 നിർമിക്കുന്നത് സിഗ്നലുകളില്ലാതെയാണ്. 603 കിലോമീറ്റർ നീളത്തിൽ സിഗ്നലുകളില്ലാത്ത റോഡായി ഇതു മാറും. തലപ്പാടി മുതൽ ചെങ്കള വരെയുള്ള ആദ്യ റീച്ച് സിഗ്നലുകളില്ലാത്ത ആദ്യ പ്രധാന റോഡാകും. റോഡ് മറികടക്കാൻ അടിപ്പാതകളും കാൽനടപ്പാതകളും നിർമിക്കുന്നു. ദേശീയപാതയിൽ നിർമാണം പൂർത്തിയായ കഴക്കൂട്ടംമുതൽ മുക്കോലവരെയുള്ള ഭാഗത്തു മാത്രമാകും സിഗ്നൽ ഉണ്ടാകുക. നിലവിൽ ഇടപ്പള്ളിമുതൽ അരൂർവരെയുള്ള പഴയറോഡിനുപകരം പുതിയ മേൽപ്പാലവുംവരും. ചിലയിടങ്ങളിൽ ഒരു കിലോമീറ്ററിനുള്ളിൽ മൂന്ന് അടിപ്പാതകളുണ്ടാകും. ആകെ നാനൂറിലധികം അടിപ്പാതകളാണ് നിർമിക്കുന്നത്. പ്രധാന സ്ഥലങ്ങൾ ബന്ധിപ്പിക്കുന്നത് അടിപ്പാതകൾ വഴിയാകും. അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അടിപ്പാത നിർമാണം. കാൽനടക്കാർക്ക് മറുവശത്തെത്താൻ നടപ്പാതകളുമുണ്ടാകും. റോഡ് വിഭജിക്കാൻ മീഡിയനുകളുണ്ടാവില്ല. ഇവ നിർമിക്കാൻ കൂടുതൽ സ്ഥലംവേണം. ആറുവരി റോഡ് മീഡിയൻവെച്ച് നിർമിക്കാൻ 60 മീറ്റർ സ്ഥലം ആവശ്യമാണ്. എന്നാൽ, 45 മീറ്ററിലാണ് റോഡ് നിർമിക്കുന്നത്. പകരം ന്യൂജേഴ്സി ബാരിയർ ഉപയോഗിച്ചാകും റോഡ് വിഭജനം. ബാരിയറിന് 0.61 മീറ്റർ വീതിയേ ഉണ്ടാകൂ. 12 ടോൾബൂത്തുകളാണ് ദേശീയപാത 66-ൽ വരുന്നത്. നിർമാണം പ പൂർത്തിയാകുന്നതോടെ കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചാൽ ഏഴുമണിക്കൂറിൽ എത്താം.
0 231 1 minute read