———————————————
‘ഈദ് വിത്ത് ഓർമ 2025’
ദുബൈ : ഓർമ ഖിസൈസ് മേഖല കുടുംബ സംഗമം ‘ഈദ് വിത്ത് ഓർമ 2025’ ദുബൈ ഖവനീജിലെ അൽ സുവൈദി ഫാമിൽ വെച്ച് നടന്നു. ഏപ്രിൽ 6 ഞായറാഴ്ച നടന്ന പരിപാടിയിൽ മേഖലയിലെ ഒൻപത് യൂണിറ്റുകളിൽ നിന്നുള്ള കലാപരിപാടികളും തിരുവാതിര, ഒപ്പന, മുട്ടിപ്പാട്ട്, നാടൻപാട്ട്, തുടങ്ങി മേഖല കലാപരിപാടികളും അരങ്ങേറി.സാഹിത്യ വിഭാഗത്തിന്റെ കീഴിൽ കുട്ടികളുടെ ചിത്രരചന, ലഹരി വിരുദ്ധ ക്യാമ്പയിൻ, , ലഹരിക്കെതിരെ പ്രതിജ്ഞ എന്നിവയും ഭാഗമായിരുന്നു. ഭാഷാപ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനായി മലയാളം മിഷന്റെ സ്റ്റാൾ, സർക്കാരിന്റെ ക്ഷേമ പദ്ധതികൾ പരിചയപ്പെടുത്തുന്നതിനായി നോർക്ക ക്ഷേമനിധി സ്റ്റാൾ എന്നിവയും സജ്ജീകരിച്ചിരുന്നു.
വൈകിട്ട് നടന്ന പൊതുസമ്മേളനം ഓർമ ജനറൽ സെക്രട്ടറിയും ലോക കേരളസഭാംഗവും ആയ പ്രദീപ് തോപ്പിൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ജമാൽ അദ്ധ്യക്ഷനായി. ഓർമ വൈസ് പ്രസിഡണ്ട്- നൗഫൽ പട്ടാമ്പി, മുൻ വൈസ് പ്രസിഡണ്ട്- ജയപ്രകാശ്, സംഘാടക സമിതി കൺവീനർ- ബിജുനാഥ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ അരുൺ കെ വി, റിസപ്ക്ഷൻ കമ്മിറ്റി കൺവീനർ അൻവർ ഷാഹി, ജോയിന്റ് സെക്രട്ടറി- ജ്ഞാനശേഖരൻ, വൈസ് പ്രസിഡണ്ട്- ദീപ്തി, എന്നിവർ ആശംസകൾ അറിയിച്ചു. മേഖല സെക്രട്ടറി അൻവർ സാദത്ത് സ്വാഗതം പറഞ്ഞാരംഭിച്ച പരിപാടിയിൽ മേഖല ജോയിന്റ് ട്രഷറർ സുൽഫത്ത് നന്ദി പറഞ്ഞു. 1200 ഓളം അംഗങ്ങൾ പങ്കെടുത്ത പരിപാടി സരിഗമപ ഫെയിം ജാസിം ജമാൽ അവതരിപ്പിച്ച സംഗീത വിരുന്നോടെയാണ് സമാപിച്ചത്.