2025 യു എ ഇക്കു സാമൂഹിക ഇഴയടുപ്പ വർഷം -പ്രസിഡന്റ്
ദുബൈ |2025 യു എ ഇ സാമൂഹിക വർഷമായി ആചരിക്കുമെന്നു പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ പ്രഖ്യാപിച്ചു .സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനാണിത് .”യു എ ഇയെ വീടായി” കാണുന്ന എല്ലാവരും സമൂഹം മെച്ചപ്പെടാൻ സംഭാവന അർപ്പിക്കണം . ‘കൈകോർത്ത് കൈകോർത്ത്’ എന്ന സന്ദേശത്തിൻ കീഴിലാണ് ഈ ദേശീയ സംരംഭം നടക്കുക.
“സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പാരസ്പര്യ ഉത്തരവാദിത്തം വളർത്തുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വളർച്ചയ്ക്കുള്ള സാധ്യതകൾ തുറക്കാൻ കൈകോർത്ത് പ്രവർത്തിക്കും,” ശൈഖ് മുഹമ്മദ് സമൂഹ മാധ്യമത്തിൽ പറഞ്ഞു. “സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതും സമൂഹത്തിലുടനീളം ഐക്യം വളർത്തുന്നതും” പോലുള്ള ഭാവി മുൻഗണനകൾ ഈ സംരംഭം എടുത്തുകാണിക്കുന്നതായി സാമൂഹിക വർഷ പ്രഖ്യാപനത്തെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രശംസിച്ചു .
“വരും തലമുറകളുടെ ശോഭനമായ ഭാവിക്ക് അടിത്തറയാകുന്നത് ശക്തമായ സമൂഹമാണ്,” വ്യക്തികൾ തമ്മിലുള്ള ബന്ധത്തിലും കരുതലിലും ആണ് രാജ്യത്തിന്റെ ശക്തി.
യു എ ഇയിലെ മറ്റ് ദേശീയ മുൻഗണനകൾക്കൊപ്പം സംരംഭകത്വം,നിർമിത ബുദ്ധി ഉൾപ്പെടെ ഉയർന്നുവരുന്ന മേഖലകളിൽ നവീകരണം വളർത്താനും ഇത് ശ്രമിക്കുന്നു. ഐക്യം ശക്തിപ്പെടുത്തുന്നതിനും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ഇമറാത്തി മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും തലമുറകൾ തമ്മിലുള്ള ബന്ധങ്ങൾ പരിപോഷിപ്പിക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന ഇടങ്ങൾ സൃഷ്ടിക്കുന്നതിനുമായി 2025 ൽ ഉടനീളം നിരവധി പരിപാടികൾ നടക്കും”.
വൈസ് പ്രസിഡന്റും, ഉപപ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോർട് ചെയർമാനുമായ ശൈഖ്മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ദേശീയ പദ്ധതികൾക്കായുള്ള പ്രസിഡൻഷ്യൽ കോർട് ഡെപ്യൂട്ടി ചെയർപേഴ്‌സൺ ശൈഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഈ സംരംഭത്തിന് മേൽനോട്ടം വഹിക്കും.
കഴിഞ്ഞ വർഷം, ദേശീയ പരിസ്ഥിതി ദിനത്തിൽ, യുഎഇ പ്രസിഡന്റ് 2024 സുസ്ഥിരതാ വർഷമായി പ്രഖ്യാപിച്ചിരുന്നു ,