Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഹത്തയിൽ മലകയറ്റത്തിനിടെ കുടുങ്ങി

പോലീസ് രക്ഷിച്ചു

ഹത്തയിൽ മലകയറ്റത്തിനിടെ കുടുങ്ങിയ അഞ്ച് പേരെ പോലീസ് രക്ഷിച്ചു
ദുബൈ |ഹത്തയിൽ മലകയറ്റത്തിനിടെ കുടുങ്ങിയ അഞ്ച് പേരെ പോലീസ് രക്ഷിച്ചു . അപകടകരമായ പർവതയിടുക്കിലാണ് ഇവർ കുടുങ്ങിയത് . സുരക്ഷിതമായി ഇറങ്ങാൻ കഴിയാതെ ഇവർ ആശങ്കയിലാവുകയായിരുന്നു . രണ്ട് എയർ ആംബുലൻസ് ജീവനക്കാർ, രണ്ട് പൈലറ്റുമാർ, ദുബൈ പോലീസിന്റെ എയർ വിംഗിലെ ഒരു നാവിഗേറ്റർ എന്നിവരാണ് രക്ഷാദൗത്യം നടത്തിയത്.
പർവ്വതാരോഹകരുടെ സ്ഥലത്തേക്ക് പാരാമെഡിക്കുകളെ ഇറക്കാൻ ഹെലിക്കോപ്റ്റർ ഒരു ലിഫ്റ്റ് ഘടിപ്പിക്കുകയായിരുന്നു . ഉദ്യോഗസ്ഥർ സുരക്ഷ ഉറപ്പാക്കുകയും ആവശ്യമായ സാന്ത്വന സഹായം നൽകുകയും ചെയ്തു .ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നു എയർ വിംഗ് സെന്ററിന്റെ ആക്ടിംഗ് ഡയറക്ടർ പൈലറ്റ് കേണൽ ഖൽഫാൻ സലാം അൽ മസ്രൂയി പറഞ്ഞു . കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന് ഗ്രൂപ്പിൽ നിന്നാണ് അപകട സന്ദേശം ലഭിച്ചത് . എയർ വിംഗ് ടീം വേഗത്തിൽ ഹൈക്കർമാരുടെ സ്ഥലത്തേക്ക് ഒരു ഹെലികോപ്റ്ററിൽ എത്തി . വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളും സുരക്ഷിതമായ ലാൻഡിംഗ് ഏരിയയുടെ അഭാവവും കണക്കിലെടുത്ത്, സാഹചര്യം ശ്രദ്ധാപൂർവ്വം വിലയിരുത്തിയ ശേഷമായിരുന്നു രക്ഷാ ദൗത്യം .വ്യക്തികളെ സുരക്ഷിത സ്ഥാനത്തേക്ക് ഉയർത്താൻ രക്ഷാ പ്രവർത്തകർ ഒരു വിഞ്ച് ഉപയോഗിച്ചു ”കേണൽ അൽ മസ്രൂയി വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button