Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

സ്ഥാനാരോഹണത്തിന് 19 വയസ്

ശൈഖ് മുഹമ്മദിന് അഭിമാനം

സ്ഥാനാരോഹണത്തിനു 19 വയസ് :നേട്ടങ്ങൾ ഭാര്യക്ക് സമർപ്പിക്കുന്നതായി ശൈഖ് മുഹമ്മദ്

ദുബൈ |യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്‌തൂം സ്ഥാനാരോഹണം ചെയ്തിട്ട് 19 വർഷം .എല്ലാ നേട്ടവും ഭാര്യ ശൈഖ ഹിന്ദ് ബിൻത് മക്തൂമിനു സമർപ്പിക്കുന്നുവെന്നു ശൈഖ് മുഹമ്മദ് പറഞ്ഞു . അവരെ “ഏറ്റവും വലിയ പിന്തുണക്കാരി”യും ” കുടുംബത്തിന്റെ സ്ഥാപകയും” എന്ന് ശൈഖ് മുഹമ്മദ് വിശേഷിപ്പിച്ചു.സഹോദരൻ ശൈഖ് മക്തൂം ബിൻ റാശിദ് അൽ മക്തൂമിന്റെ മരണശേഷം 2006 ജനുവരി 4 ന് ശൈഖ് മുഹമ്മദ് ഭരണാധികാരിയായി. അതിനുശേഷം ടൂറിസം, വാണിജ്യം, നൂതന സാങ്കേതികവിദ്യ എന്നിവയുടെ ആഗോള കേന്ദ്രമായി ദുബൈ വളർന്നു. ജീവിതത്തിലും കരിയറിലും ശ്രദ്ധേയമായ ഒരു അധ്യായത്തിൽ തന്റെ കൂടെയുണ്ടായിരുന്നതിന് ശൈഖ് മുഹമ്മദ് നന്ദി പറഞ്ഞു. ഭാര്യയെ “ദുബൈയുടെ ആത്മാവ്” എന്നും “ശൈഖുകളുടെ മാതാവ് ” എന്നും വിശേഷിപ്പിച്ചു.”ഈ വർഷം ജനുവരി നാലാം തീയതി ഭാര്യ ശൈഖ ഹിന്ദ് ബിൻത് മക്തൂമിന് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്റെ കൂട്ടുകാരിയും ഈ ജീവിതത്തിൽ എന്റെ പിന്തുണക്കാരിയുമാണവർ ,” ശൈഖ് മുഹമ്മദ് സമൂഹ മാധ്യമത്തിൽ എഴുതി.
“ശൈഖ ഹിന്ദ് ഏറ്റവും കാരുണ്യവതിയും, ഉദാരമതിയും, ജീവകാരുണ്യ സ്വഭാവക്കാരിയുമാണ്. അവർ എന്റെ വീടിന്റെ നെടുംതൂണും എന്റെ കുടുംബത്തിന്റെ അടിത്തറയും എന്റെ കരിയറിൽ ഉടനീളം എന്റെ ഏറ്റവും വലിയ പിന്തുണയുമാണ്”.
“വിശ്വസ്തത അർഹിക്കുന്നവരോട് വിശ്വസ്തത പുലർത്താൻ ഞാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.വഴിയിലെ നമ്മുടെ കൂട്ടുകാരനോടുള്ള വിശ്വസ്തതയും പ്രധാനമാണ് .”
ശൈഖ് മുഹമ്മദിന്റെ മേൽനോട്ടത്തിലാണ് ദുബൈ ഒരു ആഗോള നഗരമായത് . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ 2010 ൽ തുറന്നു. ദുബൈ മറീന, ദുബൈ മെട്രോ, ദുബൈ മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ് തുടങ്ങിയ വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങി.
യു എ ഇ മൊത്തത്തിൽ മിക്ക രാജ്യങ്ങളെക്കാളും വേഗത്തിൽ കൊവിഡ് -19 ൽ നിന്ന് കരകയറി. ദുബൈയുടെ വീണ്ടെടുക്കലിൽ ശൈഖ് മുഹമ്മദ് നിർണായക പങ്ക് വഹിച്ചു. കൂടാതെ ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിച്ച എക്സ്പോ 2020 ദുബൈയുടെ സുരക്ഷിതവും വിജയകരവുമായ അരങ്ങേറ്റത്തിനും മേൽനോട്ടം വഹിച്ചു.ദുബൈ ജനസംഖ്യ ഇന്ന് 38 ലക്ഷത്തിലധികമാണ്.ശൈഖ ഹിന്ദ് ദുബൈയുടെ ഉയർച്ചയിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.വർഷങ്ങളായി മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നു .
2020 ഒക്ടോബറിൽ, ദരിദ്രരായ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്ത ഒരു ചാരിറ്റബിൾ സംരംഭത്തിന് നേതൃത്വം നൽകി.ഇതിനു യു എൻ അവരെ ആദരിച്ചു.
റമദാനിലുടനീളം യുഎഇയുടെ “10 ദശലക്ഷം ഭക്ഷണ കാമ്പയിൻ” പദ്ധതിക്ക് താങ്ങായി നിന്നു .താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കും പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ചവർക്കും 15.3 ദശലക്ഷം ഭക്ഷണപ്പൊതികൾ നൽകി.
സമൂഹോന്മുഖമായ പദ്ധതിക്ക് നേതൃത്വം നൽകിയതിനുള്ള യുഎഇയിലെ അറബ് വനിതാ അവാർഡ്സ് ശൈഖ ഹിന്ദിനെ 2020 ലെ ഹ്യുമാനിറ്റേറിയൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button