ദുബൈlസർ സയ്യദ് കോളേജ് തളിപ്പറമ്പ അലുംനി ഫോറം (സ്കോട്ട) യു എ ഇ ചാപ്റ്റർ 2025-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
അക്കാഫ് അസോസിയേഷൻ ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സ്ക്കോട്ടയുടെ ആദ്യകാല പ്രസിഡന്റും അക്കാഫ് ബോർഡ് മെമ്പറുമായ സി ടി റഫീഖ് അവതരിപ്പിച്ച പാനലിന് ജനറൽ ബോഡി ഏകകണ്ഠമായി അംഗീകാരം നൽകി. സ്കോട്ട കുടുംബത്തെ വിട്ട് പിരിഞ്ഞ മുഹമ്മദ് കാട്ടിൽ പീടികക്കും ശാസിൽ മഹമൂദിനും മൗന പ്രാർത്ഥനകൾ അർപ്പിച്ചു. യോഗത്തിൽ വെച്ച് 2023-24 ലെ വിശദമായ പ്രവർത്തന റിപ്പോർട്ടും ഫിനാൻഷ്യൽ റിപ്പോർട്ടും ജനറൽ ബോഡി മുൻപാകെ അവതരിപ്പിക്കുകയും പാസ്സാക്കുകയും ചെയ്തു.
2023-24 ലെ ബെസ്റ്റ് പെർഫോർമൻസ്സിനുള്ള അവാർഡുകൾ മുസ്‌തഫ കുറ്റിക്കോലിനും മുഹമ്മദ് ഷഫീഖ് കണ്ടത്തിലിനും സമ്മാനിച്ചു. സൈബർ ക്വിസ് ജേതാക്കൾക്കുള്ള ഉപഹാരങ്ങളും കൈമാറി.
പ്രസിഡന്റ് അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു.മൻസൂർ സി പി,ഹാഷിം തൈവളപ്പിൽ,ഷംഷീർ പറമ്പത്കണ്ടി, ജെയിംസ്, സാലി അച്ചീരകത്, അൽത്താഫ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
2025-27 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ
പ്രിസിഡന്റ് : അബ്ദുൾ നാസർ പെരുമ്പ (പയ്യന്നൂർ)
വൈസ് പ്രസിഡന്റുമാർ : മൻസൂർ സി പി (കൂത്തുപറമ്പ്), അബ്ദു റഹിമാൻ (കണ്ണപുരം), മുഹമ്മദ് ഷഫീഖ് കണ്ടത്തിൽ (കണ്ണൂർ സിറ്റി )
ജനറൽ സെക്രട്ടറി : ഷംഷീർ പറമ്പത്തുകണ്ടി (കണ്ണൂർ സിറ്റി)ജോയിന്റ് സെക്രട്ടറിമാർ : ജുനൈദ് (തൃക്കരിപ്പൂർ), രഘു നായർ മുംബൈ (കണ്ണപുരം), നിസാമുദ്ധീൻ (നാദാപുരം)
ട്രെഷറർ : ഹാഷിം തൈവളപ്പിൽ (തെ ക്കുമ്പാട് )
ജോയിന്റ് ട്രെഷറർമാർ : സാലി അച്ചീരകത്(പഴയങ്ങാടി), അൽത്താഫ് (തളിപ്പറമ്പ)
ഓഡിറ്റർ : മൻസൂർ അലി (പയ്യന്നൂർ )
0 156 1 minute read