സാറ്റ്-കേരള’ ദുബൈ ചാപ്റ്റർ രൂപീകരിച്ചു
ദുബൈlകേരളത്തിലെ കായികമേഖലയുടെ വികസനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ‘സാറ്റ്- കേരള’ ദുബൈ ചാപ്റ്റർ രൂപീകരിച്ചു. സാറ്റ്- കേരള പ്രസിഡണ്ട് വി പി ലത്തീഫിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ ഉദ്ഘാടനം ചെയ്തു. സാറ്റിന്റെ മുഖ്യരക്ഷാധികാരി ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ, അഖിലേന്ത്യ അത് ലറ്റിക് ഫെഡറേഷൻ വൈസ് പ്രസിഡണ്ട് ഡോ. അൻവർ അമീൻ, സാറ്റ്- കേരള ട്രഷറർ എ പി ആസാദ്,സ്‌പോര്‍ട്‌സ് കേരള ഡയറക്ടര്‍ ആഷിക് കൈനിക്കര, മുൻ ഇന്ത്യൻ ഫുട്ബോളർ അനസ് എടത്തൊടിക, ബേബി നിലാമ്പ്ര, അജ്മൽ ബിസ്മി, അഷ്റഫ് ഗ്രാൻഡ്, ജംഷീദ് ലില്ലി തുടങ്ങിയവർ സംസാരിച്ചു. ഷംസുദ്ദീൻ നെല്ലറയെ ദുബൈ ചാപ്റ്ററിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.അബ്ബാസ് പി ജനറൽ സെക്രട്ടറിയും സി പി അബ്ദുസമദ് എന്ന ബാബു ട്രഷറുമായി.എ.പി സുബ്ഹാൻ, ജമാൽ മുസ്തഫ വി പി, ത്വൽഹത്ത് എടപ്പാൾ തുടങ്ങിയവർ വൈസ് പ്രസിഡണ്ടുമാരായും സലാം ഫോസിൽ, മുഹമ്മദ് ജാസിർ, സി എം എ അൻവർ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ഷംസുദ്ദീൻ പാരമൗണ്ട്, പോളണ്ട് മൂസ ഹാജി, അബ്ദു റഹീം പട്ടർ കടവൻ, സി പി മൊയ്തീൻ, ടി വി സിദ്ദീഖ് തുടങ്ങിയവരാണ് സാറ്റ്- കേരള ദുബൈ ചാപ്റ്ററിന്റെ രക്ഷാധികാരികൾ. നിലവിൽ ഐ ലീഗ് ഫുട്ബോൾ മൂന്നാം ഡിവിഷനിൽ നിന്ന് രണ്ടാം ഡിവിഷനിലേക്ക് കളിക്കാൻ യോഗ്യത നേടിയിട്ടുണ്ട് സാറ്റ്. മലപ്പുറം ജില്ലയിലെ തിരൂർ കേന്ദ്രമായാണ് പ്രവർത്തനം.
0 7 1 minute read