ഷാർജ സംരംഭകത്വ ഉത്സവം അടുത്ത ഫെബ്രുവരിയിൽ
ഷാർജ |ഷാർജ സംരംഭകത്വ ഉത്സവം 2025 ഫെബ്രുവരി ആദ്യം നടക്കും .ഇത്തവണ 300 ആഗോള നേതാക്കൾ എത്തുമെന്ന് അധികൃതർ അറിയിച്ചു ., 60ലധികം സെഷനുകളുണ്ടാകും . ഫെബ്രുവരി 1 , 2 തിയ്യതികളിൽ സഹകരണവും പരിവർത്തനാത്മക ആശയങ്ങളും പരിപോഷിപ്പിക്കുന്ന ഏറ്റവും വിപുലമായ ഉത്സവം നടത്തുമെന്ന് ഷാർജ സംരംഭകത്വ കേന്ദ്രം വ്യക്‌തമാക്കി .വൈവിധ്യമാർന്ന വ്യവസായങ്ങളെ ഉയർത്തിക്കാട്ടുന്ന 10 പ്രത്യേക സോണുകളും ഇത്തവണത്തെ സവിശേഷതയാണ് . പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, ശിൽപ ശാലകൾ , സംവേദനാത്മക സെഷനുകൾ, കലാകാരന്മാരുടെ പ്രദർശനങ്ങൾ എന്നിവ ഉൾക്കൊള്ളും.100 നിക്ഷേപകരുമായി ബന്ധപ്പെടാൻ “നിക്ഷേപക ലോഞ്ച്” സംരംഭകർക്ക് ഒരു പ്രത്യേക ഇടം നൽകുന്നു.“സൂഖ് ” സോണിൽ 24 പ്രാദേശിക ബ്രാൻഡുകളും 14 ഭക്ഷ്യ ശാലകളും ഒരുക്കുമെന്നും അധികൃതർ അറിയിച്ചു .
ലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ 300-ലധികം വ്യവസായ പ്രമുഖർക്കും പുതു സംരംഭകർക്കും 150-ലധികം മികച്ച സ്റ്റാർട്ടപ്പുകൾക്കും ആതിഥ്യം വഹിക്കുന്നതാണ് ഷാർജ സംരംഭകത്വ ഉത്സവം
0 8 Less than a minute