റിപ്പബ്ലിക് ദിനാഘോഷം നടത്തി
ഷാർജl76 മത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യൻ അസോസിയേഷൻ ഷാർജ വിപുലമായി നടത്തി. ഇന്ത്യൻ കോൺസിൽ ജനറൽ ഉത്തം ചന്ദ് ദേശീയ പതാക ഉയർത്തി. കോൺസൽ ജനറൽ ഇന്ത്യൻ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കുകയും ചെയ്തു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗങ്ങളും കോ ഓർഡിനേഷൻ ഭാരവാഹികളും മറ്റു സംഘടന ഭാരവാഹികളും സന്നിതരായിരുന്നു. വൈകുന്നേരം ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ സ്വാതന്ത്ര്യ ദിന സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. വൈസ് പ്രസിഡണ്ട് പ്രദീപ് നന്മാറ, ജോയിന്റ് സെക്രട്ടറി ജിബി ബേബി, ജോയിന്റ് ട്രഷറർ റെജി പാപ്പച്ചൻ, ഇന്ത്യൻ സ്കൂൾ പ്രിൻസിപൾ പ്രമോദ് മഹാജൻ, സ്കൂൾ ഓപ്പറേഷൻ മാനേജർ ബദരിയ എന്നിവർ ആഘോഷവേളയിൽ സന്നിഹിതരായിരുന്നു.
0 3 Less than a minute