ഷാർജയിൽ പ്രകാശോത്സവം ആരംഭിച്ചു
ഷാർജIഷാർയിൽ പ്രകാശോത്സവം ആരംഭിച്ചു.
14-ാമത് പതിപ്പാണിത്.ഫെബ്രു 23 വരെ നീണ്ടു നിൽക്കും.എമിറേറ്റിലുടനീളം 12 സ്ഥലങ്ങളിൽ ആകർഷകമായ ദീപാലങ്കാരമുണ്ട്. ഇത്തവണ ഡ്രോൺ പ്രദർശനവുമുണ്ട്. ബുധനാഴ്ച രാത്രി ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിൽ ഡ്രോണുകളുടെയും ലൈറ്റുകളുടെയും പ്രദർശനമുണ്ടായിരുന്നു. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ആകാശചിത്രമാണ് വരച്ചത്. ഡ്രോണുകളുടെ ഒരു കൂട്ടം മുതൽ നാടക സംഗീതത്തിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന ലൈറ്റുകൾ വരെ അണിനിരന്നു .പുഞ്ചിരിക്കൂ, നിങ്ങൾ ഷാർജയിലാണ് എന്ന് എഴുതി. ഷാർജ റിസർച്ച് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്ക്, അൽ റാഫിസ ഡാം ,അൽ ഹെഫായ് തടാകം, കൽബ ഷാർജ മസ്ജിദ്, ബീഹ ആസ്ഥാനം, അൽ ദൈദ് ഫോർട്ട് ,അൽ ഹംരിയ ന്യൂ ജനറൽ സൂക്ക് ,അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഹീര ബീച്ച് ,അൽ തയാരി മസ്ജിദ്, അൽ ജദ യൂണിവേഴ്സിറ്റി സിറ്റി ഹാൾ തുടങ്ങിയ സ്ഥലങ്ങൾ പ്രകാശപൂരിതമായി. ഖോർ ഫക്കാനിലെ അൽ റാഫിസ ഡാമിൽ, ലൈറ്റ് ഓഫ് ദി ഈസ്റ്റ് എന്ന ഷോയുടെ 3ഡി പ്രൊജക്ഷൻ നഗരത്തിന്റെ കഥ വിവരിക്കും. ഭൂപ്രകൃതിയുടെ ഭംഗി എടുത്തുകാണിക്കുകയും ചെയ്യും.
0 1 Less than a minute